വെള്ളാങ്കല്ലൂർ സെന്‍റ് ജോസഫ്സ് പള്ളിയിൽ ഇടയ സന്ദർശനം നടത്തി
Wednesday, August 14, 2019 12:53 AM IST
വെള്ളാങ്കല്ലൂർ: വെള്ളാങ്കല്ലൂർ സെന്‍റ് ജോസഫ്സ് ഇടവകയിൽ രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഇടയ സന്ദർശനം നടത്തി. രാ വിലെ എത്തിച്ചേർന്ന ബിഷപ്പിനെ മുത്തുക്കുടകളും പേപ്പൽ പതാ കയും നൈട്രജൻ ബലൂണുകളും മുണ്ടും ചട്ടയമണിഞ്ഞ കുട്ടികളും വികാരിയച്ചനും കൈക്കാരന്മാരും ചേർന്ന് പള്ളിയങ്കണത്തിൽ സ്വീ കരിച്ചു.
തുടർന്ന് ഇടവക കുടുബാംഗങ്ങൾ ഒത്തുചേർന്ന് ബ്ലസ് എ ഹോമിലേക്കു നൽകിയ സം ഭാവന ബിഷപ് സ്വീകരിച്ചു. ദിവ്യബലി, സന്ദേശം, സെമിത്തേരി വെഞ്ചരിപ്പ്, രോഗി സന്ദർശനം എന്നിവ നടന്നു. അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്കും 60 വയസിനു മുകളിലുള്ള വർക്കുംവേണ്ടി പ്രത്യേക സംഗമവും പ്രാർഥനയും നടത്തി. മതബോധനം, പ്രതിനിധിയോഗം,. ഭക്ത സംഘടനാ യോഗം, വിവിധ സംഘടനാ ഭാരവാഹികളുടെ യോഗം, കുടുബസമ്മേളന മേഖല സംഗമങ്ങൾ തുടങ്ങിയവയും നടത്തി.
വൈകീട്ടു നടന്ന മത സൗഹാർദ സമ്മേളനം ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സനീഷ് തെക്കേ ത്തല അധ്യക്ഷത വഹിച്ചു. ജനാന്പ് അബ്ദുൾ സലാം, ചന്ദ്രശേഖരൻ, ഷംസു വെളുത്തേരി , രാമദാസ്, ഉണ്ണി മാസ്റ്റർ എന്നിവർ സന്ദേശ ങ്ങൾ നൽകി.
മദർ മേഴ്സി ചാലക്കൽ, ഷമ്മി ജോസഫ് തുടങ്ങിയവർ ആശംസ കൾ നേർന്നു. പരിപാടി കൾക്ക് കൈക്കാരന്മാരായ ജോണി മാളിയേ ക്കൽ,ആന്‍റോ കോലങ്കണ്ണി, സിംസൻ തേറാട്ടിൽ കണ്‍വീനർ അഡ്വ. ജോണ്‍സൻ കൂന്നത്തുപറന്പിൽ, ജോ.കണ്‍വീനർ ഷീജ ജോണ്‍ സൻ എന്നിവർ നേതൃത്വം നൽകി