അങ്കണവാടി ഉദ്ഘാടനം
Wednesday, August 14, 2019 12:53 AM IST
മുരിയാട്: ഗ്രാമപഞ്ചായത്ത് 141-ാം നന്പർ അങ്കണവാടി പ്രഫ. കെ.യു. അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു. 2018-2019 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിർമിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്തംഗം ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നളിനി ബാലകൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജിത രാജൻ, ഗംഗാദേവി സു നിൽ, വാർഡ് ജനപ്രതിനിധികളായ ശാന്ത മോഹൻദാസ്, വൃന്ദകു മാരി, ജസ്റ്റിൻ ജോർജ്, ജോണ്‍സൻ, സെക്രട്ടറി പ്രജീഷ്, പഞ്ചായ ത്ത് അസിസ്റ്റന്‍റ് സെക്രട്ടറി ശാലിനി, സംഘാടക സമിതി കണ്‍വീനർ കെ.ജി. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

കു​രു​മു​ള​ക് വ​ള്ളി​ക​ൾ വി​ത​ര​ണ​ത്തിന്

മ​തി​ല​കം: കൃഷി​ഭ​വ​നി​ൽ ന​ല്ല​യി​നം കു​രു​മു​ള​ക് വ​ള്ളി​ക​ൾ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ നി​ശ്ചി​ത മാ​തതൃക​യി​ലു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം ഭൂ​നി​കു​തി അ​ട​ച്ച ര​ശീ​തി​യു​ടെ​യും ആ​ധാ​ർ കാ​ർ​ഡി​ന്‍റെ​യും പ​ക​ർ​പ്പു​ക​ൾ സ​ഹി​തം കൃഷി​ഭ​വ​നി​ൽ അ​പേ​ക്ഷി​ക്കാവു​ന്ന​താ​ണ്.