ഇ​ന്ന​സെ​ന്‍റിന്‍റെ ഒ​രു വ​ർ​ഷ​ത്തെ പെ​ൻ​ഷ​ൻ ദു​രി​താ​ശ്വാ​സ​ത്തി​ന്
Wednesday, August 14, 2019 12:53 AM IST
തൃ​ശൂ​ർ: മു​ൻ എം​പി​യെ​ന്ന നി​ല​യി​ൽ ല​ഭി​ക്കു​ന്ന ഒ​രു വ​ർ​ഷ​ത്തെ പെ​ൻ​ഷ​ൻ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കി ഇ​ന്ന​സെ​ന്‍റ്. മൂ​ന്നുല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് അ​ദ്ദേ​ഹം ക​ള​ക്ട​റേ​റ്റി​ലെ​ത്തി ജി​ല്ലാ കളക്ട​ർ എ​സ്. ഷാ​ന​വാ​സി​നു കൈ​മാ​റി. 25,000 രൂ​പ​യാ​ണ് ഇ​ന്ന​സെ​ന്‍റി​ന് ല​ഭി​ക്കു​ന്ന പ്ര​തി​മാ​സ പെ​ൻ​ഷ​ൻ.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​ക്കെ​തി​രെ ന​ട​ക്കു​ന്ന നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​രു​ടെ പ്ര​ചാ​ര​ണ​ത്തെ ചെ​റു​ക്കേ​ണ്ട​ത് ഓ​രോ മ​ല​യാ​ളി​യു​ടേ​യും ക​ട​മ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എം​പി ആ​യി​രി​ക്കേ, ര​ണ്ട് സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി ആ​റു മാ​സ​ത്തെ ശ​ന്പ​ള​വും അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തി​രു​ന്നു.