എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തിലെ നിരവധി വീടുകൾ വെള്ളത്തിൽ
Wednesday, August 14, 2019 12:53 AM IST
എ​ട​ത്തി​രു​ത്തി: ക​നോ​ലി ക​നാ​ൽ നി​റ​ഞ്ഞൊഴു​കു​ന്നു; എ​ട​ത്തി​രു​ ത്തി, ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ ത്തു​ ക​ളി​ലെ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ. പ്ര​ദേ​ശ​ത്തെ 300 വീ​ടു​ക​ളാ​ണ് വെ​ള്ള​ക്കെ​ട്ടി ലാ​യ​ത്. ക​നോ​ലി ക​നാ​ലി​ൽ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് ഒ​ഴു​കി ത്തു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച​യും ഒ​ര​ടി​യോ​ളം വെ​ള്ളം പൊ​ങ്ങി​യി​ രു​ന്നു.

മ​ഴ​യ്ക്കു നേ​രി​യ ശ​മ​നം ഉ​ണ്ടാ​ യെ​ങ്കി​ലും ഒ​ഴു​ക്കി​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളം താ​ഴാ​ത്ത​തും ആ​ശ​ങ്ക കൂ​ട്ടു​ന്നു. എ​ട​ത്തി​രു​ത്തി മു​ത​ൽ കാ​ക്കാ​ത്തി​രു​ത്തി വ​രെ​യാ​ണ് ക​നാ​ൽ നി​റ​ഞ്ഞൊ​ഴു കു​ന്ന​ത്. താ​ണി​ശേ​രി ഹ​രി​പു​രം ബ​ണ്ട് പൊ​ട്ടി വെ​ള്ളം കാ​ട്ടൂ​ർ വ​ഴി ക​നാ​ലി​ലേ​ക്ക് ഒ​ഴു​കു​ന്ന താ​ണു കാ​ര​ണം.

ഈ​സ്റ്റ് ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​നു കി​ഴ​ക്കു​ഭാ​ഗ​ത്ത പ്ര​ദേ​ശ​ങ്ങ​ളാ​യ പൈ​നൂ​ർ,പ​ല്ല, കു​ട്ട​മം​ഗ​ലം, സി​റാ​ജ് ന​ഗ​ർ, കോ​ഴി​ത്തു​ന്പ്, ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ്, മ​ധു​രം​പി​ള്ളി, ച​ളി​ങ്ങാ​ട് കൂ ​നി​പ്പ​റ​ന്പ് , കാ​ക്കാ​ത്തു​രു​ത്തി, ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി കോ​ള​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വെ​ള്ള​മു​യ​ർ​ന്ന​ത്. ഇ​വി​ടെ നി​ന്നും ആ​ളു​ക​ൾ നേ​ര​ത്തെ ത​ന്നെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കു മാ​റി​യി​ട്ടു​ണ്ട്.

വെ​ള്ള​ക്കെ​ട്ടൊ​ഴി​യാ​ത്ത​തി​നാ​ൽ തീ​ര​ദേ​ശ​ത്തു​കാ​ർ ക്യാ​ന്പു​ക​ളി​ൽ​ത​ന്നെ തു​ട​രു​ക​യാ​ണ്. തൊ​ള്ളാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് . എ​ട​ത്തി രു​ത്തി​യി​ൽ ആ​റും ക​യ്പ​മം​ഗ​ല​ത്ത് അ​ഞ്ചും ക്യാ​ന്പു​ക​ളി​ലാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ൾ ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കാ​തെ ബ​ന്ധു​വീ​ടു​ക​ളി​ലേ യ്ക്ക് ​മാ​റി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ ന​വാ​സ്, ഇ. ​ടി . ടൈ​ സ​ണ്‍ എം​എ​ൽഎ തു​ട​ങ്ങി​യ​വ​ർ എ​ട​ത്തി​രു​ത്തി സെ​ന്‍റ് ആ​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു. മ​ഴ മാ​റിനി​ന്ന​തുമൂ​ലം പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടി​നു നേ​രി​യ ശ​മ​ന​മാ​യി​ട്ടു​ണ്ട് .