പെ​രു​ന്പു​ഴ ചീ​പ്പ് പൊ​ളി​ക്കണമെന്ന്; നാട്ടുകാർ റോ​ഡ് ഉ​പ​രോ​ധിച്ചു
Wednesday, August 14, 2019 12:53 AM IST
കാ​ഞ്ഞാ​ണി: മ​ഴ​ക്കെ​ടു​തി​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​തി​ന് പെ​രു​ന്പു​ഴ പ​ടി​ഞ്ഞാ​റെ​പ്പാ​ല​ത്തി​ന​രി​കി​ലെ കോ​ണ്‍​ക്രീ​റ്റ് ചീ​പ്പ് പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചാ​ഴൂ​ർ, അ​ന്തി​ക്കാ​ട് മേ​ഖ​ല​യി​ലെ നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ക​ള​ക്ട​ർ ഇ​ട​പെ​ട്ട് സ​മ​രം അ​വ​സാ​നി​ച്ചു. ഒ​ടു​വി​ൽ ചീ​പ്പ് ഭാ​ഗി​ക​മാ​യി പൊ​ളി​ച്ച് നീ​ക്കി. ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​ത്ത ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ശാ​സി​ച്ചു.​തു​ട​ർ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, എം​എ​ൽ​എ​മാ​രാ​യ ഗീ​താ ഗോ​പി, മു​ര​ളി പെ​രു​നെ​ല്ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ചീ​പ്പ് ഭാ​ഗി​ക​മാ​യി ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ പൊ​ളി​ച്ച് നീ​ക്കി​യ​ത്.

ശ​ക്ത​മാ​യ ഒ​ഴു​ക്കും രാ​ത്രി​യു​മാ​യ​തോ​ടെ ചീ​പ്പ് പൊ​ളി​ക്ക​ൽ പൂ​ർ​ണ​മാ​ക്കാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. ശ്രീ​വ​ത്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്പു​ഴ പ​ടി​ഞ്ഞാ​റെ​പ്പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ റോ​ഡ് ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത്. ചീ​പ്പ് പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി ഉ​പ​രോ​ധാ​ക്കാ​ർ​ക്കു പി​ന്തു​ണ​യു​മാ​യി ഗീ​താ ഗോ​പി എം​എ​ൽ​എ​യും നി​ന്നു. ചാ​ഴൂ​ർ, അ​ന്തി​ക്കാ​ട് കോ​ൾ​പ്പ​ട​വു​ക​ളോ​ട് ചേ​ർ​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​മാ​യ നി​ര​വ​ധി പേ​രാ​ണ് റോ​ഡി​ൽ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്. അ​തോ​ടെ തൃ​ശൂ​ർ - കാ​ഞ്ഞാ​ണി റൂ​ട്ടി​ൽ ഒ​രു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ സ്ഥ​ല​ത്തേ​ക്ക് അ​യ​ക്കാ​മെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ച​തോ​ടെ റോ​ഡ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു. മ​ണ​ലൂ​ർ​ത്താ​ഴം പ​ട​വി​ൽ കൃ​ഷി​യി​റ​ക്കാ​ൻ​വേ​ണ്ടി അ​ന്തി​ക്കാ​ട് പ​ട​വി​ൽ​നി​ന്ന് വ​രു​ന്ന വെ​ള്ളം ത​ട​യാ​ൻ പെ​രു​ന്പു​ഴ പ​ടി​ഞ്ഞാ​റെ​പ്പാ​ല​ത്തി​ന്‍റെ വ​ട​ക്കേ ഭാ​ഗ​ത്ത് മ​ണ്ണ് നി​റ​ച്ച വ​ള​യം കെ​ട്ട് താ​ത്കാ​ലി​ക​മാ​യി പ​ണി​തി​രു​ന്നു. ഏ​താ​നും വ​ർ​ഷം​മു​ന്പ് മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ കോ​ണ്‍​ക്രീ​റ്റ് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​മൂ​ലം വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് ചാ​ഴൂ​ർ, അ​ന്തി​ക്കാ​ട് മേ​ഖ​ല​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്നു​വെ​ന്നും ചീ​പ്പ് പൊ​ളി​ച്ച് ക​ള​യ​ണ​മെ​ന്നു​മാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.

ഗീ​താ ഗോ​പി എം​എ​ൽ​എ​ക്കു പു​റ​മെ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും നാ​ട്ടി​ക ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. ഇ​വ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് ചീ​പ്പ് പൊ​ളി​ക്കാ​നും ഉ​ച്ച​യോ​ടെ ശ്ര​മം തു​ട​ങ്ങി. എ​ന്നാ​ൽ, ചാ​ഴൂ​ർ, അ​ന്തി​ക്കാ​ട് കോ​ൾ​പ്പാ​ട ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ളം ത​ള്ളി വ​രു​ന്ന​തി​നാ​ൽ കോ​ണ്‍​ക്രീ​റ്റ് ചീ​പ്പി​ന്‍റെ മു​ക​ളി​ലൂ​ടെ ശ​ക്ത​മാ​യ ഒ​ഴു​ക്കാ​യി​രു​ന്നു. ചീ​പ്പി​ന്‍റെ ഉ​ൾ​വ​ശം കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ട്ട് ഇ​രു​ന്പ് ത​കി​ടും പ​ല​ക​യും ഉ​പ​യോ​ഗി​ച്ച് ഉ​റ​പ്പി​ച്ച​തി​നാ​ൽ പൊ​ളി​ച്ച് മാ​റ്റു​ക ദു​ഷ്ക്ക​ര​മാ​യി. പൊ​ളി​ക്കാ​ൻ ആ​ദ്യം കൊ​ണ്ടു​വ​ന്ന് ജെ​സി​ബി നീ​ള​ക്കു​റ​വാ​യ​തി​നാ​ൽ തി​ര​ച്ച​യ​ച്ചു. പി​ന്നീ​ട് വാ​ടാ​ന​പ്പ​ള്ളി​യി​ൽ നി​ന്ന് 42 അ​ടി നീ​ള​മു​ള്ള ജെ​സി​ബി ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടോ​ടെ കൊ​ണ്ടു​വ​ന്നു. ഫ​യ​ർ​ഫോ​ഴ്സു​കാ​ർ ചീ​പ്പി​ന് കു​റു​കെ വ​ടം​കെ​ട്ടി ലൈ​ഫ് ബോ​ട്ടു​മാ​യി നി​ന്നു.

വ​ട​ത്തി​ൽ പി​ടി​ച്ച് ഏ​ക​ദേ​ശം ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഒ​ഴു​ക്കി​ൽ അ​ര​യി​ൽ ക​യ​ർ​കെ​ട്ടി നി​ന്നാ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ സാ​ഹ​സി​ക​മാ​യി നി​ന്ന് അ​ഞ്ച​ര​യോ​ടെ​യാ​ണ് ചീ​പ്പി​ൽ കൊ​ളു​ത്തി​ട്ട​ത്. പി​ന്നി​ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ച​പ്പോ​ഴാ​ണ് ചീ​പ്പി​ന്‍റെ കു​റ​ച്ച് ഭാ​ഗം പൊ​ളി​ച്ചെ​ടു​ക്കാ​നാ​യ​ത്.