ചു​മ​ർ ഇ​ടി​ഞ്ഞുവീ​ണ് വ​യോ​ധി​ക​യ്ക്കു പ​രു​ക്ക്
Tuesday, August 13, 2019 12:53 AM IST
എ​രു​മ​പ്പെ​ട്ടി: വെ​ള്ള​ത്തേ​രി​യി​ൽ വീ​ടി​ന്‍റെ ചു​മ​ർ ഇ​ടി​ഞ്ഞ് വീ​ണ് വ​യോ​ധി​ക​യ്ക്ക് പ​രു​ക്കേ​റ്റു.
ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ വ​ട്ടേ​ക്കാ​ട്ട് വ​ള​പ്പി​ൽ 75 വ​യ​സു​ള്ള ല​ക്ഷ്മി​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ല​ക്ഷ്മി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗം ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ചു​മ​രി​ന്‍റെ ഒ​രു ഭാ​ഗം ല​ക്ഷ്മി​യു​ടെ ദേ​ഹ​ത്ത് പ​തി​ക്കു​ക​യും ഇ​ട​തു​കാ​ലി​ന് മു​റി​വേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രു​ക്കേ​റ്റ ല​ക്ഷ്മി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജ​ലീ​ൽ ആ​ദൂ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.