പ്ര​ള​യ ​ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ക​ള​ക്ട​റേ​റ്റി​ൽ തീ​പി​ടി​ത്തം
Tuesday, August 13, 2019 12:52 AM IST
അ​യ്യ​ന്തോ​ൾ: നാ​ടു​മു​ഴു​വ​ൻ പ്ര​ള​യ​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ൽ നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ൽ തീ​പി​ടി​ത്തം. ക​ള​ക്ട​റേ​റ്റി​ൽ സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​ക​ളി​ലൊ​ന്നി​ലു​ള്ള ഇ​ൻ​സി​ന​റേ​റ്റ​റി​ലു​ണ്ടാ​യ ചോ​ർ​ച്ച​യാ​ണ് ചെ​റി​യ തോ​തി​ലു​ള്ള തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം.
ഇ​ൻ​സി​ന​റേ​റ്റ​റി​ന്‍റെ പൈ​പ്പി​ലു​ണ്ടാ​യ ചോ​ർ​ച്ച മൂ​ലം തീ​യും പു​ക​യും പു​റ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ മൂന്നു ശു​ചി​മു​റി​ക​ളി​ലും ഇതേത്തു​ട​ർ​ന്ന് പു​ക നി​റ​ഞ്ഞു. പ​രി​ഭ്രാ​ന്ത​രാ​യ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ചു. ഷോ​ർട്ട് സ​ർ​ക്യൂ​ട്ട് മൂ​ലമാണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യതെന്നാ​യി​രു​ന്നു ആ​ദ്യനി​ഗ​മ​നം. എ​ന്നാ​ൽ, ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​ന്പോ​ഴേ​ക്കും തീ ​ഏ​റെ​ക്കു​റെ അ​ണ​യ്ക്കാ​നാ​യി. സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ൽ സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ ക​ത്തി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ൻ​സി​ന​റേ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ലൊ​ന്നി​ന്‍റെ പൈ​പ്പ് ലീ​ക്കാ​യ​പ്പോ​ൾ ക​ത്തി​ക്കൊ​ണ്ടി​രു​ന്ന മാ​ലി​ന്യം പൈ​പ്പി​ലൂ​ടെ താ​ഴേ​ക്കു വീ​ഴു​ക​യും തീ​യും പു​ക​യും പ​ട​രു​ക​യു​മാ​യി​രു​ന്നു.