തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം; ഒന്പതുപേ​ർ​ക്കു ക​ടി​യേ​റ്റു
Tuesday, August 13, 2019 12:52 AM IST
വ​ട​ക്കാ​ഞ്ചേ​രി: ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ണം. ആ​റു വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒന്പതു പേ​ർ​ക്കു ക​ടി​യേ​റ്റു.
വി​രു​പ്പാ​ക്ക സ്വ​ദേ​ശി വ​റോ​ട്ടി​ൽ സു​നി​ൽ കു​മാ​ർ (52), മു​ള്ളൂ​ർ​ക്ക​ര വെ​ളു​ത്തേ​ട​ത്തു തൊ​ടി​യി​ൽ ന​ബീ​സ (40), ക​ല്ലം​പ​റ മൊ​ഴി​കു​ള​ങ്ങ​ര ക​ണ്ണ​ൻ (42), ക​രു​മ​ത്ര നീ​ലം​കാ​വി​ൽ റ​പ്പാ​യി (61), നെ​ല്ലു​വാ​യ്, ചേ​ന്നം​കു​മ​ര​ത്ത് ജ​യ​ച​ന്ദ്ര​ൻ (38), വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം മേ​ലേ​തി​ൽ ഗീ​ത (48), ഇ​ര​ട്ട​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ മീ​ത്തി​ങ്ക​ര ലീ​ല (48), പാ​റ​പ​റ​ന്പി​ൽ ക​മ​ലം (62), വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ സീ​നി​യ​ർ സി​വി​ൽ​പോ​ലി​സ് ഓ​ഫീ​സ​ർ വ​ത്സ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ർ​ച്ചി​ത്( 6 )എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ണ​ത്തി​ൽ ക​ടി​യേ​റ്റ​ത്.
ക​ടി​യേ​റ്റ​വ​രെ ആ​ദ്യം വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മു​ളങ്കു​ന്ന​ത്തു​കാ​വ് ഗ​വ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ വി​ള​യാ​ടി​യ​ത്. ഓ​ട്ടു​പാ​റ, വ​ട​ക്കാ​ഞ്ചേ​രി പോ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം, കോ​ട​തി പ​രി​സ​രം, ഇ​ര​ട്ട​കു​ള​ങ്ങ​ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പ​രി​സ​രം, വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ പ​രാ​ക്ര​മം കാ​ട്ടി​യ​ത്.
പോ​ലി​സ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ മു​റ്റ​ത്ത് ക​ളി​ക്കു​ന്പോ​ഴാ​ണ് അ​ർ​ച്ചി​തി​ന് ക​ടി​യേ​റ്റ​ത്. ടൗ​ണി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്ക​ന്ന നാ​യ്ക്കു​ട്ട​ങ്ങ​ളാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ​വ​രെ ആ​ക്ര​മി​ച്ച​ത്.​വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പ​വും ടൗ​ണി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും അ​ല​ഷ്യ​മാ​യി നി​ക്ഷേ​പി​ക്കു​ന്ന അ​റ​വു​മാ​ലി​ന്യ കൂ​ന്പാ​ര​ങ്ങ​ളാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പെ​ടു​ന്നു.