ആ​ർ​എ​സ്ബി​വൈ കാ​ർ​ഡ് പു​തു​ക്ക​ൽ നീ​ട്ടി
Tuesday, August 13, 2019 12:52 AM IST
തൃ​ശൂ​ർ: കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ ആ​ർ​എ​സ്ബി​വൈ കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ഓഗ​സ്റ്റ് 20 വ​രെ നീ​ട്ടി. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​തി​നാ​യി പ്ര​ത്യേ​കം കൗ​ണ്ട​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
2013 നു​ശേ​ഷം പു​തു​ക്കാ​ത്ത​വ​ർ​ക്കു​വേ​ണ്ടി​യാ​ണ് ഇ​പ്പോ​ൾ അ​വ​സ​രം ന​ൽ​കു​ന്ന​ത്. അ​പേ​ക്ഷ​ക​ർ റേ​ഷ​ൻകാ​ർ​ഡ്, ആ​ധാ​ർ​കാ​ർ​ഡ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു ജി​ല്ലാ കോ ​ഓ​ർഡി​നേ​റ്റ​ർ ഹ​രി: 7736221647 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

ശു​ചീ​ക​ര​ണം: മേ​ൽ​നോ​ട്ട​ത്തി​നു
താ​ലൂ​ക്ക് ത​ല​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ

തൃ​ശൂ​ർ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യെ​തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​ത്തീ​ർ​ന്ന വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ശു​ചീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം നല്കാ​ൻ ഏ​ഴു താ​ലൂ​ക്കു​ക​ളി​ലേ​ക്കും ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
വീ​ടു​ക​ളും കെ​ട്ടി​ങ്ങ​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന ശു​ചീ​ക​രി​ക്കു​ന്ന​തി​നു മേ​ൽ​നോ​ട്ട​ചു​മ​ത​ല ഇവർ നി​ർ​വ​ഹി​ക്കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം.