കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ഓ​ഫീ​സിന് അ​പ​ക​ട ഭീ​ഷ​ണി; പ്ര​വ​ർ​ത്ത​നം വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ന്നു
Tuesday, August 13, 2019 12:50 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ട്ടി​ലാ​ക്ക​ൽ പ​റ​ന്പി​ലു​ള്ള ദേ​വ​സ്വം ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് അ​പ​ക​ട​ഭീ​ഷ​ണി. കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷയം ബോ​ധ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദേ​വ​സ്വം ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം കൊ​ട്ടി​ലാ​ക്ക​ൽ പ​റ​ന്പി​ൽ​ത​ന്നെ​യു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​ൻ അ​ടി​യ​ന്തര ഭ​ര​ണ​സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു. ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സി​നോ​ടുചേ​ർ​ന്നു​ള്ള ബാ​ത്ത്റൂ​മി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ള​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ മു​റി​യു​ടെ മു​ക​ളി​ല​ത്തെ ത​ട്ടി​നും ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി കെ​ട്ടി​ട​ത്തി​ന്‍റെ ദു​ർ​ബ​ലാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ.​എം. സു​മ പ​റ​ഞ്ഞു. 200 ലേ​റെ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണി​ത്. ന​വ​രാ​ത്രി ദി​വ​സ​ങ്ങ​ളി​ൽ സ​ര​സ്വ​തി പൂ​ജ​യും ച​ട​ങ്ങു​ക​ളും ന​ട​ക്കു​ന്ന കെ​ട്ടി​ടം ക്ഷേ​ത്രം പോ​ലെ പ​രി​ശു​ദ്ധ​മാ​ണ്. കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ന്‍റെ കൂ​ത്ത​ന്പ​ലം സം​ര​ക്ഷി​ച്ച​തു​പോ​ലെ ദേ​വ​സ്വം കെ​ട്ടി​ട​വും സം​ര​ക്ഷി​ക്കാ​നും ന​വീ​ക​രി​ക്കാ​നു​മാ​ണ് തീ​രു​മാ​ന​മെ​ന്ന് ചെ​യ​ർ​മാ​ൻ യു. ​പ്ര​ദീ​പ് മേ​നോ​ൻ, ത​ന്ത്രി പ്ര​തി​നി​ധി എ​ൻ.​പി.​പി. ന​ന്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​ർ പ​റ​ഞ്ഞു.
കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റേ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളേ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വ​ത്തി​ന് വ​രു​മാ​ന​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കെ​ട്ടി​ടം സം​ര​ക്ഷി​ക്കാ​നും ന​വീ​ക​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ഭ​ക്ത​ജ​ന​ങ്ങ​ളെ സ​മീ​പി​ക്കും. താ​ത്കാലി​ക​മാ​യി പ്ര​വ​ർ​ത്ത​നം മാ​റ്റു​ന്ന വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന് ന​ഗ​ര​സ​ഭ ഇ​തു​വ​രെ ന​ന്പ​റി​ട്ട് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഭ​ര​ത​ൻ ക​ണ്ടേ​ങ്കാ​ട്ടി​ൽ, രാ​ജേ​ഷ് ത​ന്പാ​ൻ, കെ.​എ. പ്രേ​മ​രാ​ജ​ൻ, എ.​വി. ഷൈ​ൻ തു​ട​ങ്ങി​യ​വ​രും കെ.​ജി. സു​രേ​ഷ് തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.