കൊ​ടു​ങ്ങ​ല്ലൂ​രി​ൽ മൂ​ന്നുകോ​ടി​യു​ടെ കൃ​ഷി​നാ​ശം
Tuesday, August 13, 2019 12:50 AM IST
കൊടുങ്ങല്ലൂർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ന​ഗ​ര​സ​ഭ, വെ​ള്ളാ​ങ്ങ​ല്ലൂ​ർ, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മൂ​ന്നു കോ​ടി രൂ​പ​യു​ടെ വ്യാ​പ​ക കൃ​ഷി​നാ​ശം.
ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലാ​ണ്. 2,27,24,750 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ 26,49,300 രൂ​പ, വെ​ള്ളാ​ങ്ങ​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 48,73,000 രൂ​പ എ​ന്നി​ങ്ങ​നെ ആ​കെ 3.02 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മേ​ത്ത​ല, ലോ​ക​മ​ലേ​ശ്വ​രം, പു​ല്ലൂ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റോ​ളം ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക​വി​ള​ക​ളും കൃ​ഷി​യി​ട​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വി​ള​ക​ൾ ഒ​ലി​ച്ചു‌പോ​യി.​
നെ​ല്ല്, തെ​ങ്ങ്, വാ​ഴ, അ​ട​യ്ക്ക, ജാ​തി​ക്ക, ക​ശു​വ​ണ്ടി, കു​രു​മു​ള​ക്, മ​ഞ്ഞ​ൾ, ഇ​ഞ്ചി, ക​പ്പ, വി​വി​ധ പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. നെ​ൽ​പ്പാ​ട​ങ്ങ​ൾ വെ​ള്ളം ക​യ​റി​യ അ​വ​സ്ഥ​യി​ലാ​ണ്.
മ​ഴ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​തു വാ​ഴകൃ​ഷി​യെ​യാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ 29,155 വാ​ഴ​ക​ൾ ന​ശി​ച്ചു.
തെ​ങ്ങ് -2231, അ​ട​യ്ക്ക -3096, ജാ​തി -1552, കു​രു​മു​ള​ക് -4700, ക​ശു​വ​ണ്ടി -134 എ​ന്നി​വ​യാ​ണ് മ​റ്റ് വി​ള​ക​ൾ.
കൃ​ഷി​നാ​ശം നേ​രി​ട്ട ക​ർ​ഷ​ക​രു​ടെ ലി​സ്റ്റ് താ​ഴെ കൊ​ടു​ക്കു​ന്നു. മേ​ത്ത​ല-37, ലോ​ക​മ​ലേ​ശ്വ​രം-51, പു​ല്ലൂറ്റ്-58, പ​ടി​യൂ​ർ-40, പൂ​മം​ഗ​ലം-30, പു​ത്ത​ൻ​ചി​റ-50, വെ​ള്ളാ​ങ്ങ​ല്ലൂ​ർ-50, വേ​ളൂ​ക്ക​ര-50.