തൊ​ട്ടാ​പ്പി​ൽ ക​ട​യുടെ ഷട്ടർ തകർത്ത് മോ​ഷ​ണം
Tuesday, August 13, 2019 12:50 AM IST
ചാ​വ​ക്കാ​ട്: ക​ട​പ്പു​റം തൊ​ട്ടാ​പ്പി​ൽ പ​ല​ച​ര​ക്ക് ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് ക​വ​ർ​ച്ച. പ​ണ​വും സാ​ധ​ന​ങ്ങ​ളും ന​ഷ്ട​മാ​യി. തൊ​ട്ടാ​പ്പ് പ​ണി​ക്ക​വീ​ട്ടി​ൽ ചാ​ലി​ൽ റ​ഫീ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റം​സ സ്റ്റോ​ഴ്സി​ലാ​ണ് മോ​ഷ​ണം.
60,000 രൂ​പ, സി​സി​ടി​വി, മോ​ണി​റ്റ​ർ, ഡി​വി​ആ​ർ, സി​ഗ​ര​റ്റ് തു​ട​ങ്ങി​യ​വ മോ​ഷ​ണം പോ​യി. പെ​രു​ന്നാ​ൾ കാ​ര​ണം ക​ട തു​റ​ന്നി​ല്ല. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ക​ട​യി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം അ​റി​ഞ്ഞ​ത്. ചാ​വ​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.