അ​ധി​ക​മു​ള്ള ജ​ലം പ​ട​വു​ക​ളി​ലേ​ക്കു നി​റ​യ്ക്ക​ണ​ം
Friday, July 12, 2019 1:06 AM IST
തൃ​ശൂ​ർ: കാ​ല​വ​ർ​ഷം മൂ​ല​മു​ള്ള മ​ഴ​യു​ടെ ല​ഭ്യ​ത​യി​ൽ വ​ൻ കു​റ​വു​ള്ള​തി​നാ​ൽ, ശു​ദ്ധ​ജ​ലം സം​ഭ​രി​ക്കു​ന്ന​തി​നാ​യി ക​ർ​ഷ​ക​ർ, കോ​ൾചാ​ലു​ക​ളി​ൽ അ​ധി​ക​മു​ള്ള ജ​ലം പ​ട​വു​ക​ളി​ലേ​ക്കു നി​റ​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ കോ​ൾനി​ല​ങ്ങ​ളി​ലേ​ക്ക് ഓ​രുവെ​ള്ളം ക​യ​റാ​തി​രി​ക്കു​ന്ന​തി​നാ​യി ഇ​ടി​യ​ഞ്ചി​റ, മു​ന​യം, ഏ​നാ​മാ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള താത്കാലി​ക ബ​ണ്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​ണ്ടു​ക​ൾ ത​ക​ർ​ന്ന് ശു​ദ്ധജ​ലം ക​ട​ലി​ലേ​യ്ക്ക് ഒ​ഴു​കി​പ്പോ​കാ​നു​ള​ള സാ​ധ്യ​ത​യു​ണ്ടെ​ന്നും എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.