ഹോളിഗ്രേസ് പോളിടെക്നിക്ക് കോളജിൽ പ്രഥമ ബാച്ച് തുടങ്ങി
Friday, July 12, 2019 1:06 AM IST
മാ​ള: ഹോ​ളി​ഗ്രേ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ പ്ര​ഥ​മ ബാ​ച്ചി​നു തു​ട​ക്കം. കോ​ള​ജി​ന്‍റെ ആ​ശീ​ർ​വാ​ദ​വും പ്ര​ഥ​മ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ സാ​നി എ​ടാ​ട്ടു​കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​സാ​നി ക​ണ്ണ​ന്പു​ഴ, സെ​ക്ര​ട്ട​റി ബെ​ന്നി ജോ​ണ്‍ ഐ​നി​ക്ക​ൽ, ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​ൻ വ​ക്ക​ച്ച​ൻ താ​ക്കോ​ൽ​ക്കാ​ര​ൻ, ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ജോ​സ് ക​ണ്ണ​ന്പി​ള്ളി, ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ൽ, ബി.​ അ​നി​ൽ എ​ന്നി​വ​ർ ആ​ശ​സം​ക​ള​ർ​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പൽ എം.​ജി.​ ശ​ശി​കു​മാ​ർ സ്വാ​ഗ​ത​വും ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റഞ്ഞു.
ഹോ​ളി​ഗ്രേ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് മേ​ഖ​ല​ക​ളി​ൽ ഡി​പ്ലോ​മ കോ​ഴ്സു​ക​ളാ​ണു​ള്ള​ത്.
ഇ​വി​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം മ​ലേ​ഷ്യ​യി​ലെ ലി​ങ്ക​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഡ്യൂ​വ​ൽ ഡി​പ്ലോ​മ​ക്കും സൗ​ക​ര്യ​മു​ണ്ട്. മൂ​ന്നു​വ​ർ​ഷ പ്ര​വൃ​ത്തി പ​രി​ച​യ​ശേ​ഷം ബി.​ടെ​ക് ബി​രു​ദ​ത്തി​നും അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്.
സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് പോ​ളി ടെ​ക്നി​ക്കി​ലെ ഫീ​സ് നി​ര​ക്കുതന്നെ​യാ​ണ് ഹോ​ളി​ഗ്രേ​സ് പോ​ളി ​ടെ​ക്നി​ക് കോ​ള​ജിലും ഈ​ടാ​ക്കുന്ന​ത്.