സി​പി​എം രം​ഗ​ത്ത്; രാ​ജി​യി​ൽനി​ന്നു പ്രിൻസിപ്പൽ പി​ൻ​മാ​റി​യേ​ക്കും
Friday, July 12, 2019 1:06 AM IST
തൃ​ശൂ​ർ: ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലും എ​സ്എ​ഫ് ഐ​യു​മാ​യു​ണ്ടാ​യ പ്ര​ശ്നം തീ​ർ​ക്കാ​ൻ സി​പി​എം രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​പി. ജ​യ​ദേ​വ​ൻ രാ​ജി​തീ​രു​മാ​ന​ത്തി​ൽ നി​ന്നു പി​ൻ​വാ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.
ഇ​ന്നു​ച്ച​യ്ക്കു ഒ​ന്ന​ര​യ്ക്കു പ്രി​ൻ​സി​പ്പ​ലു​മാ​യി കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച ന​ട​ത്തും. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ദേ​വ​സ്വം ബോ​ർ​ഡി​നോ​ടു സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നോ​ടു പ്രി​ൻ​സി​പ്പ​ൽ ക​യ​ർ​ത്തു സം​സാ​രി​ച്ച​താ​യാ​ണ് എ​സ്എ​ഫ് ഐ​യു​ടെ പ​രാ​തി. എ​സ്എ​ഫ് ഐ​യു​ടെ ഈ ​നി​ല​പാ​ടി​നോ​ടും സി​പി​എ​മ്മി​നു പൂ​ർ​ണ പി​ന്തു​ണ​യി​ല്ല.
തു​ട​ർ​ച്ച​യാ​യി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന യൂ​ണി​റ്റാ​യി കേ​ര​ള​വ​ർ​മ മാ​റു​ന്ന​തു ശ​രി​യ​ല്ലെ​ന്നു പാ​ർ​ട്ടി താ​ക്കീ​തു ചെ​യ്തു​വെ​ന്നാ​ണ​റി​യു​ന്ന​ത്. നേ​ര​ത്തെ ശ​ബ​രി​മ​ല അ​യ്യ​പ്പ​നെ വി​കൃ​ത​മാ​യി ചി​ത്രീ​ക​രി​ച്ച ബോ​ർ​ഡു വ​ച്ച് എ​സ്എ​ഫ്ഐ വി​വാ​ദ​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​ലും പാ​ർ​ട്ടി അ​തൃ​പ്തി അ​റി​യി​ച്ചു.
രാ​ജി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​കെ​പി​സി​ടി​എ നേ​താ​വു കൂ​ടി​യാ​യ പ്രി​ൻ​സി​പ്പ​ലി​നു​മേ​ൽ സം​ഘ​ട​നാ​ത​ല​ത്തി​ലും സ​മ്മ​ർ​ദ​മു​ണ്ട്.
അ​തേ​സ​മ​യം, സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്നാ​ണ് ജ​യ​ദേ​വ​നെ നി​യ​മി​ച്ച​തെ​ന്ന ത​ർ​ക്ക​ത്തി​ൽ ഹൈ ​ക്കോ​ട​തി​വി​ധി വ​രാ​നി​രി​ക്കു​ക​യാ​ണ്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്രി​ൻ​സി​പ്പ​ൽ രാ​ജി സ​മ​ർ​പ്പി​ച്ച​തെ​ന്നു ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.