ജ​ന​കീ​യം അ​തി​ജീ​വ​നം സ്വാ​ഗ​ത​സം​ഘ​രൂ​പീ​ക​ര​ണം ഇ​ന്ന്
Friday, July 12, 2019 1:06 AM IST
തൃ​ശൂ​ർ: ന​വ​കേ​ര​ള നി​ർ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 20 ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യം അ​തി​ജീ​വ​നം പൊ​തു​ജ​ന​സം​ഗ​മ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ്വാ​ഗ​ത​സം​ഘ​രൂ​പീ​ക​ര​ണം യോ​ഗം ഇ​ന്നു ജി​ല്ലാ ആ​സൂ​ത്ര​ണ​ഭ​വ​ൻ ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ചേ​രും.
മ​ന്ത്രി​മാ​രാ​യ എ.​സി.മൊ​യ്തീ​ൻ, വി.​എ​സ്. സു​നി​ൽ​കു​മാർ, കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​പ്ര​തി​നി​ധി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ എ​സ.് ഷാ​ന​വാ​സ്, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ആ​ക്ഷേ​പ​ങ്ങ​ൾ അ​റി​യി​ക്കാം

തൃ​ശൂ​ർ: ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ പ​രി​ധി​ക്കു​ള​ളി​ലെ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ/​ബാ​ന​റു​ക​ൾ/​ഹോ​ർ​ഡിം​ഗ്സു​ക​ൾ/ കൊ​ടി​ക​ൾ തു​ട​ങ്ങി​യ​വ നീ​ക്കം ചെ​യ്യു​ന്ന​തി​നും മേ​ൽ നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ​രാ​തി ബോ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ന​ഗ​ര​കാ​ര്യ വ​കു​പ്പി​ലെ മ​ധ്യ​മേ​ഖ​ല റീ​ജണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഫോ​ണ്‍: 0484-2361707.