അ​വ​ധിദി​ന​മാ​യ നാ​ളെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ക്കും
Friday, July 12, 2019 1:03 AM IST
തൃ​ശൂ​ർ: അ​വ​ധിദി​ന​മാ​യ നാ​ളെ ജി​ല്ല​യി​ൽ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചും, ത​ല​പ്പി​ള്ളി, ചാ​വ​ക്കാ​ട്, ചാ​ല​ക്കു​ടി, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നീ ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളും സാ​ധാ​ര​ണപോ​ലെ തു​റ​ന്നുപ്ര​വ​ർ​ത്തി​ക്കും. എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷ​മു​ള്ള തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് അ​വ​ധിദി​വ​സ​മാ​യ നാ​ളെ ഓ​ഫീ​സ് തു​റ​ക്കു​ന്ന​തെ​ന്നു ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പുത്തൻചിറയ്ക്കും
വി​ദ്യാ​ ഷാ​ജി​ക്കും അ​വാ​ർ​ഡ്

തൃ​ശൂ​ർ: ദേ​ശീ​യ മ​ത്സ്യ​ക​ർ​ഷ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ മി​ക​ച്ച നേ​ട്ടം വൈ​ക​വ​രി​ച്ച​വ​ർ​ക്കു​ള​ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ജി​ല്ലാ​ത​ല അ​ക്വാ​ക​ൾ​ച്ച​ർ പ്രൊ​മോ​ട്ട​റാ​യി വള്ളി​വ​ട്ടം കൊ​ടു​വ​ള​പ്പി​ൽ വി​ദ്യാ​ ഷാ​ജി​യെ തെ​ര​ഞ്ഞെ​ടു​ത്തു. 5,000 രൂ​പ​യും പ്ര​ശ​സ്തിപ​ത്ര​വും ഫ​ല​ക​വു​മാ​ണ് സ​മ്മാ​നം. ജി​ല്ലാ​ത​ല മ​ത്സ്യ​മേ​ഖ​ലാപ്രവർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യി പു​ത്ത​ൻ​ചി​റ​യെ തെ​ര​ഞ്ഞെ​ടു​ത്തു. 10,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മാ​ണ് സ​മ്മാ​നം.