ബ്ലോക്ക് മൾട്ടിപർപ്പസ് സൊസൈറ്റി തെക്കുംകര ബ്രാഞ്ച് ഉദ്ഘാടനം 14ന്
Friday, July 12, 2019 1:03 AM IST
വടക്കാഞ്ചേരി: മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണന്‍റെ പേരിൽ ബ്ലോക്ക് മൾട്ടിപർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പുതിയതായി തെക്കുംകരയിൽ നിർമിച്ച ബ്രാഞ്ചിന്‍റെ ഉദ്ഘാടനം 14ന് രാവിലെ 10ന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡന്‍റ് ഇ.കെ. ദിവാകരൻ അറിയിച്ചു.
സി.ടി. ദേവസി സ്മാരക ഹാളിന്‍റെ ഉദ്ഘാടനം അനിൽ അക്കര എംഎൽഎയും റസി ഡൻഷ്യൽ റൂമുകളുടെ ഉദ്ഘാ ടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസും കുടും ബശ്രി സ്വയം സഹായ സംഘങ്ങൾക്ക് വായ്പ വിതരണോദ് ഘാടനം തെക്കുംകര പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. ശ്രീ ജയും സ്ട്രോംഗ് റൂം ഉദ്ഘാടനം തൃശൂർസഹകരണ സംഘ ം ജോയിന്‍റ് രജിസ്ട്രാർ സതീഷ്കുമാറും ഉദ്ഘാടനം ചെയ്യു മെന്നു ബാങ്ക് പ്രസിഡന്‍റ് പറഞ്ഞു.