നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ 55 ല​ക്ഷ​ത്തി​ന്‍റെ ക​ള​വുന​ട​ന്ന​താ​യി പ​രാ​തി
Friday, July 12, 2019 1:03 AM IST
തൃ​ശൂ​ർ: മു​തു​വ​റ നീ​തി മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ 55 ല​ക്ഷ​ത്തി​ന്‍റെ ക​ള​വു​ ന​ട​ന്ന​താ​യി പ​രാ​തി. അ​ടാ​ട്ട് ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​ന്‍റെ കീ​ഴി​ലാ​ണ് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​ടാ​ട്ട്, കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​പ​രി​ധി​യു​ള്ള​താ​ണ് ബാ​ങ്ക്. ക​ഴി​ഞ്ഞ ര​ണ്ട​രവ​ർ​ഷ​മാ​യി ഭ​ര​ണം ന​ട​ത്തു​ന്ന​ത് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യാ​ണ്. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്താ​ണ് മു​തു​വ​റ​യി​ലെ നീ​തി സ്റ്റോ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കു​റ്റ​ക്കാ​ർ​ക്ക് എ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് അ​ടാ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്-​ഐ പ്ര​സി​ഡ​ന്‍റ് എ.​സി.​ ജോ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ടാ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പേ​രാ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​ന്‍റെ മു​തു​വ​റ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്കു പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം​ന​ട​ത്തി. പ്ര​തി​ഷേ​ധ ധർ​ ണ​യും ന​ട​ത്തി.