അ​ട​ച്ചി​ട്ട ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റ് റോ​ഡ് ഐ​എ​ൻ​ടി​യു​സി​ക്കാ​ർ തു​റ​ന്നു
Friday, July 12, 2019 1:03 AM IST
തൃ​ശൂ​ർ: എം.​ഒ റോ​ഡി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ ച്ച് മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡ് ഐ​എ​ൻ​ടി​യു​സി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ചു​മ​ട്ടു​തൊ​ഴി​ലാ​ ളി​ക​ളും ചേ​ർ​ന്ന് തു​റ​ന്നു​കൊ​ടു​ത്തു. എം​ഒ റോ​ഡി​ൽ​നി​ന്ന് ജ​യ്ഹി​ന്ദ് റോ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് നി​ര​ത്തി​യി​രു​ന്ന പൊ​ളി​ച്ച റോ​ഡി​ന്‍റെ കൂ​റ്റ​ൻ ടാ​റിം​ഗ് ഭാ​ഗ​ങ്ങ​ളും മ​ണ്ണും നീ​ക്കം ചെ​യ്തു.
അ​ഞ്ചു മാ​സ​മാ​യി ഈ ​റോ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​പ്പാ​തനി​ർ​മാ​ണം ഏ​റെ​ക്കു​റേ പൂ​ർ​ത്തി​യാ​യി​ട്ടും റോ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും ഫ​ല​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് തു​റ​ന്ന​ത്.
റോ​ഡ് അ​ട​ച്ചി​ട്ട​തു​മൂ​ലം ജ​യ്ഹി​ന്ദ് റോ​ഡ് ജം​ഗ്ഷ​നി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് ഇ​ല്ലാ​താ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മാ​ർ​ക്ക​റ്റി​ലെ​ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്താ​ൻ വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ പോ​കേ​ണ്ടി​യും വ​ന്നി​രു​ന്നു. കൈ​വ​ണ്ടി​ക​ളി​ൽ ക​ട​ക​ളി​ലേ​ക്കു ച​ര​ക്ക് എ​ത്തി​ക്കു​ന്ന​തി​നു റോ​ഡ് അ​ട​ച്ചി​ട്ടി​രു​ന്ന​തു​മൂ​ലം ത​ട​സ​മു​ണ്ടാ​യി​രു​ന്നു. വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ കൈ​വ​ണ്ടി​ക​ൾ ത​ള്ളി​യെ​ത്തി​ച്ചാ​ണ് ച​ര​ക്ക് ക​ട​ക​ളി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്.
ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് വി.​എ. ഷം​സു​ദീ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് കു​ന്ന​പ്പി​ള്ളി, സി.​ജെ. ബാ​ബു, സു​ധീ​ർ ഐ​നി​ക്കു​ന്ന​ത്ത്, കെ.​എ. സെ​യ്ത​ല​വി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.