സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി: മെന്പർഷിപ്പ് കാന്പയിൻ 27ന് പൂർത്തിയാകും
Friday, July 12, 2019 1:03 AM IST
വ​ട​ക്കാ​ഞ്ചേ​രി: ന​മ്മു​ടെ വ​ട​ക്കാ​ഞ്ചേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ 27ന് ​പൂ​ർ​ത്തി​യാ കു​മെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​റി​യി​ച്ചു.
നി​ല​വി​ൽ പ​ദ്ധ​തി​യി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം​ പേ​ർ അം​ഗ​ങ്ങ​ളാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ തെ​ര ഞ്ഞെ​ടു​ക്ക പ്പെ​ട്ട പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ കാ​ഷ്‌​ലെ​സ് സൗ​ക​ര്യ​വും തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​മ​ല, ജൂ​ബി​ലി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും അ​ശ്വി​നി ആ​ശു​പ​ത്രി​യി​ലും കാ​ഷ്‌​ലെ​സ്് സൗ​ക​ര്യ​ത്തോ​ടൊ​പ്പം ഗു​ണ​ഭോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക ഹെ​ൽ​പ്ഡെ സ്ക്കു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​തു​താ​യി അം​ഗ​ങ്ങ​ളാ​കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സെ​പ് റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ സൗ​ജ​ന്യ ചി​കി​ത്സാ​സൗ​ക​ര്യം ല​ഭി​ക്കും. അ​മ​ല ആ​ശു​പ​ത്രി​യി ലെ ​ഹെ​ൽ​പ് ഡെ​സ്കി​ലും വ​ട​ക്കാ​ഞ്ചേ​രി എം​എ​ൽ​എ ഓ​ഫീ​സി​ലും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ശ്ചി​ത ഫീ​സ​ട​ച്ച് അം​ഗ​ത്വം എ​ടു​ക്കാം.
പൊ​തു​മേ​ഖ​ലാ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യാ​യ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ചു​രു​ങ്ങി​യ​ത് 24 മ​ണി​ക്കൂ​റെ​ങ്കി​ലും കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന അ​സു​ഖ​ങ്ങ​ൾ​ക്കാ​ണ് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന​ത്. ഒ​രു ത​വ​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ൽ അ​നു വ​ദ​നീ​യ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് 22,500 രൂ​പ​യാ​ണ് പ​ര​മാ​വ​ധി ല​ഭി​ക്കു​ക.
ഇ​തേ​സ​മ​യം ഒ​രു വ​ർ​ഷ​ത്തി​ൽ അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ ചി​കി​ത്സാ സൗ​ജ​ന്യ​മാ​ണ് പ​ര​മാ​വ​ധി ല​ഭി​ക്കു​ന്ന​ത്. പോ​ളി​സി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് നി​ല​വി​ലു​ള്ള അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു കോ​ടി​യോ​ളം രൂ​പ ചി​കി​ത്സാ ചെ​ല​വി​നാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ക​യും എ​ന്നാ​ൽ പോ​ളി​സി പു​തു​ക്കാ​ൻ വി​ട്ടു​പോ​കു​ക​യും ചെ​യ്ത കു​ടും​ബ​ങ്ങ​ൾ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ അം​ഗ​ത്വം പു​തു​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​റി​യി​ച്ചു.