ഉ​ട​ക്കു​മാ​യി സി​പി​എ​മ്മി​ന്‍റെ ഒ​രു കൗ​ണ്‍​സി​ല​ർ​കൂ​ടി
Friday, July 12, 2019 1:03 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ സി​പി​എ​മ്മി​ന്‍റെ ഒ​രു കൗ​ണ്‍​സി​ല​ർ​കൂ​ടി വി​മ​ത​പ​ക്ഷ​ത്തേ​ക്ക്. ജി​ല്ലാ ​സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് 100 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​നു​ള്ള ഭ​ര​ണ​പ​ക്ഷ നീ​ക്ക​ത്തി​നെ​തി​രെ സി​പി​എം കൗ​ണ്‍​സി​ല​ർ ഗോ​പ​കു​മാ​ര​ൻ വി​യോ​ജ​ന​ക്കുറി​പ്പ് ന​ൽ​കി​യ​ത് സി​പി​എ​മ്മി​നു ത​ല​വേ​ദ​ന​യാ​യി.
സി​പി​എ​മ്മി​ന്‍റെ മ​രാ​മ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​എം.​പി.​ശ്രീ​നി​വാ​സ​ൻ നേ​ര​ത്തതന്നെ ഉ​ട​ക്കി​ലാ​ണ്. കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​തെ​യാ​ണ് ശ്രീ​നി​വാ​സ​ൻ മാ​റി​നി​ൽ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഒ​രാ​ൾ​കൂ​ടി പ​ര​സ്യ​മാ​യി എ​തി​ർ​ത്തു​തു​ട​ങ്ങി​യ​താ​ണ് സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി​യ​ത്.
കൗ​ണ്‍​സി​ൽ പാ​സാ​ക്കാ​ത്ത വി​ഷ​യം പാ​സാ​ക്കി​യെ​ന്നു വ്യാ​ജ​മാ​യി മി​നി​റ്റ്സ് എ​ഴു​തി​യെ​ന്ന് ആ​രോ​പി​ച്ച് കൗ​ണ്‍​സി​ലി​ലെ കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചി​രി​ക്കേ​യാ​ണ് സി​പി​എം കൗ​ണ്‍​സി​ല​റു​ടെ വി​യോ​ജ​ന​ക്കുറി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
പ്ര​തി​പ​ക്ഷ​വും ഗോ​പ​കു​മാ​ര​ൻ എ​ന്ന ക​ണ്ണ​നും ന​ൽ​കി​യ വി​യോ​ജ​ന​ക്കുറി​പ്പു​ക​ൾ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​ത്തി​ന്‍റെ മി​നി​റ്റ്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​യോ​ജ​ന​ക്കുറി​പ്പ് താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് സെ​ക്ര​ട്ട​റി എ.​എ​സ്.​അ​നു​ജ പ​റ​ഞ്ഞ​ത്. മി​നി​റ്റ്സി​ൽ ഒ​പ്പി​ടു​ന്ന​തു മേ​യ​റാ​ണെ​ന്നും ത​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നു​മാ​ണ് സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്.
ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ വാ​യ്പ​യെ​ടു​ക്കു​ന്ന​തി​നോ​ടു യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും അ​തു​മൂ​ലം കോ​ർ​പ​റേ​ഷ​ന് ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ത്തി​നു താ​ൻ ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്നു​മാ​ണ് ഗോ​പ​കു​മാ​ര​ൻ വി​യോ​ജ​ന​ക്കുറി​പ്പ് ന​ൽ​കി​യ​ത്. സി​പി​എ​മ്മി​ന​ക​ത്തെ ഭി​ന്ന​ത​യാ​ണ് ഇ​തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.

വ്യ​വ​സാ​യ അ​ദാ​ല​ത്ത് 25ന്

​തൃ​ശൂ​ർ: ജി​ല്ല​യി​ൽ വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ ന​ട​ത്തു​ന്ന വ്യ​വ​സാ​യ അ​ദാ​ല​ത്ത് 25ന് ​അ​യ്യ​ന്തോ​ൾ ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. വ്യ​വ​സാ​യ സം​രം​ഭ​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ അ​ദാ​ല​ത്തി​ൽ ഉ​ന്ന​യി​ക്കാം. പ​രാ​തി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലോ താ​ലൂ​ക്ക് വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലോ ന​ൽ​കാം. അ​വ​ധിദി​ന​ങ്ങ​ളാ​യ 13, 14 തീ​യ​തി​ക​ളി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ച് പ​രാ​തി സ്വീ​ക​രി​ക്കും. അ​വ​സാ​ന തീ​യ​തി 18 വൈ​കീ​ട്ട് നാ​ലുവ​രെ. ഫോ​ണ്‍: 0487-2360847.