വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഒാഫീസി​ലേ​ക്ക് കോ​ണ്‍​ഗ്ര​സിന്‍റെ മാ​ർ​ച്ചും ധ​ർ​ണ​യും
Friday, July 12, 2019 1:03 AM IST
എ​രു​മ​പ്പെ​ട്ടി: ​വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഒാഫീസി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചും ധ​ർ​ണ​യും നടത്തി.വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​യു​ർ​വേ​ദ ഹോ​മി​യോ ഡി​സ്പ​ൻസ​റി​യി​ലെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചുവി​ട്ട സി പി​എം - ബി​ജെപി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നെ​തി​രെയും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തിത്തുക പി​ൻ​വ​ലി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രിനെ​തി​രെ​യും വേ​ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
വേ​ലൂ​ർ പ​ഴ​യ പോ​സ്റ്റ് ഒാഫീ​സ് പ​രി​സ​ര​ത്തുനി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി സ​മ​ര പ​ന്ത​ലി​ൽ സ​മാ​പി​ച്ചു.​ തു​ട​ർ​ന്നുനടന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഡിസി​സി വൈ​സ് പ്ര​സി​ഡ​ണ്ട് രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത് ഉ​ദ് ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ര​വീ​ന്ദ്ര​ൻ ആ​ന്പ​ക്കാ​ട് അ​ധ്യക്ഷ​ത വ​ഹി​ച്ചു.
യുഡിഎ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സു​രേ​ഷ് മ​ന്പ​റ​ന്പി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പി.​കെ. ശ്യാം​കു​മാ​ർ, നേ​താ​ക്ക​ളാ​യ എ.​ഡി. ഡൊ​മി​നി​ക്, സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ, കെ.​എ.​ മോ​ഹ​ന​ൻ, പി.​ആ​ർ. വേ​ലുക്കുട്ടി, പി.​പി.​ യേ​ശു​ദാ​സ് , സു​ഭാ​ഷ് തി​രു​ത്തി​യി​ൽ, സെ​ബാ​സ്റ്റ്യ​ൻ മാ​സ്റ്റ​ർ, കു​ര്യാ​ക്കോ​സ് ജോ​ണ്‍, എ​ൽ സി ​ഒൗ​സേ​ഫ്, ഡെ​യ്സി ഡേ​വി​സ്, എ​ൻ.ഡി. സി​മി, ​ശ്രീ​ജ ന​ന്ദ​ൻ, ജോ​സ് ഒ​ല​ക്കേ​ങ്കി​ൽ, നി​ധീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.