എ​ട​ത്തി​രു​ത്തി ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഉൗ​ട്ടുതി​രു​നാ​ൾ 21 ന്
Friday, July 12, 2019 1:01 AM IST
എ​ട​ത്തി​രു​ത്തി: എ​ട​ത്തി​രു​ത്തി പ​രി​ശു​ദ്ധ ക​ർ​മ്മ​ല​നാ​ഥ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ക​ർ​മ്മ​ല മാ​താ​വി​ന്‍റേയും വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി ​പോ​ളി​ന്‍റേയും സം​യു​ക്ത ഉൗ​ട്ടുതി​രു​നാ​ൾ 21 ന് ​ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ളെ വൈ​കീ​ട്ട് 5ന് ​ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ​ദ​ർ ആ​ന്‍റു ആ​ല​പ്പാ​ട​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആറു മ​ണി​ക്കും വൈ​കീ​ട്ട് അഞ്ചു മ​ണി​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​വ​നാ​ൾ ആ​ച​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.
21 ന് ​തി​രു​നാ​ൾ ദി​വ​സം രാ​വി​ലെ 6 ന് ​ന​ട​ക്കു​ന്ന കു​ർ​ബാ​നയ്​ക്ക് റവ​.ഡോ.​വ​ർ​ഗീ​സ് അ​രി​ക്കാ​ട്ട് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഉൗ​ട്ടുവെ​ഞ്ച​രി​പ്പ് ന​ട​ക്കും. പത്തുമ​ണി​ക്ക് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ​ദ​ർ.​ലി​ജോ താ​ണി​പ്പി​ള്ളി കാ​ർ​മ്മി​ക​നാ​കും. ഫാ. പോ​ളി പ​ട​യാ​ട്ടി സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് നാലിന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. അ​ജോ പു​ളി​ക്ക​ൻ, ട്ര​സ്റ്റി​മാ​രാ​യ സൈ​മ​ണ്‍ ചി​റ​യ​ത്ത്, ജോ​ജു ചാ​ലി​ശേ​രി, വ​ർ​ഗീ​സ് ചാ​ലി​ശേ​രി എ​ന്നി​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു