തു​ട​ർ​ച്ച​യാ​യു​ള്ള ക​ട​ലാ​ക്ര​മ​ണം; തീ​ര​ദേ​ശ​ത്തി​ന് ആ​ശ്വാ​സ​ന​ട​പ​ടി​ക​ളാ​കു​ന്നു
Friday, July 12, 2019 1:01 AM IST
ക​യ്പ്പ​മം​ഗ​ലം: കേ​ര​ള​ത്തി​ന്‍റെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി വ​രു​ന്ന ക​ട​ലാ​ക്ര​മ​ണ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു.
യോ​ഗ​ത്തി​ൽ ആ​ശ്വാ​സ​ക​ര​മാ​യ തീ​രു​മാ​ന ന​ട​പ​ടി​ക​ളാ​ണ് ഉ​ണ്ടാ​യ​ത് . ക​ട​ലി​ന് 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ള മു​ഴു​വ​ൻ​പേ​ർ​ക്കും സ്ഥ​ല​വും വീ​ടും വാ​ങ്ങു​ന്ന​തി​നു​വേ​ണ്ടി 10 ല​ക്ഷം രൂ​പ ന​ൽ​കു​ന്ന പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കും. നി​ല​വി​ൽ ക​രി​ങ്ക​ല്ല് ഇ​ല്ലാ​ത്തി​ട​ത്തും ക​രി​ങ്ക​ല്ല് ന​ശി​ച്ചു​പോ​യ സ്ഥ​ല​ത്തും ജി​യോ ട്യൂ​ബ് ഉ​പ​യോ​ഗി​ച്ച് ത​ട​യി​ണ​ക​ൾ നി​ർ​മി​ക്കും. നി​ല​വി​ൽ ക​രി​ങ്ക​ൽ ക്വാ​റ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധ​ന​വ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.
വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി കോ​ഡി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.
യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ കൃ​ഷ്ണ​ൻ​കു​ട്ടി, ടി ​പി രാ​മ​കൃ​ഷ​ണ​ൻ, പി. ​തി​ലോ​ത്ത​മ​ൻ, കെ.​ടി. ജ​ലീ​ൽ, നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പി. ​ശ​ശി, തീ​ര​ദേ​ശ എം​എ​ൽ​എ​മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൻ പ​ങ്കെ​ടു​ത്തു.