വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി
Friday, July 12, 2019 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സ്റ്റു​ഡ​ൻ​സ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് ഇ​സ്റ്റ് സോ​ണ്‍ സം​ഘ​ടി​പ്പി​ച്ച അ​ത്ല​റ്റ് മീ​റ്റി​ൽ വ​ല്ല​ക്കു​ന്ന് സ്നേ​ഹോ​ദ​യ ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ജാ​ക്സ​ണ്‍ കു​രി​യ​നും ജോ​സ്ന ജോ​സ​ഫും വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. 100 മീ​റ്റ​ർ, 200 മീ​റ്റ​ർ, 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ജോ​സ്ന മി​ക​വ് തെ​ളി​യി​ച്ച​ത്.
ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ജാ​ക്സ​ണ്‍ കു​രി​യ​ൻ 100 മീ​റ്റ​ർ, 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ലും ലോം​ഗ്ജെ​ന്പി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചാ​ണ് വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​ഷി​പ്പി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. തൃ​ശൂ​രി​ലെ തോ​പ്പ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സ്നേ​ഹോ​ദ​യ ന​ഴ്സിം​ഗ് കോ​ള​ജ് ര​ണ്ട ാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജോ​ഷി, നി​കി​ത്മോ​ൻ, ക്രി​സ്റ്റോ, അ​രു​ണ്‍ എ​ന്നി​വ​രും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ലി​റ്റി, ശ്രു​തി, സോ​ന എ​ന്നി​വ​രു​മാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.