ലൈ​ന അ​നി​ൽ മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Friday, July 12, 2019 1:01 AM IST
മ​തി​ല​കം: മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സി​പിഐ​യി​ലെ ലൈ​ന അ​നി​ലി​നെ തി​ര​ഞ്ഞെ​ടു​ത്തു. എ​ൽഡിഎ​ഫി​ലെ ധാ​ര​ണ പ്ര​കാ​രം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സിപിഎ​മ്മി​ലെ ഷീ​ന വി​ശ്വ​ൻ രാ​ജി വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്.
ആ​കെ​യു​ള്ള 15ൽ ​എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ലൈ​ന അ​നി​ലി​ന് 13 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പ് എ​ൻ എ​ച്ച് ഡി​വി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻജി​നീ​യ​ർ പ്രേം​ജി ലാ​ൽ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.​മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​അ​ബീ​ദ​ലി, എം.​എ.​വി​ജ​യ​ൻ, പി.​വി.​മോ​ഹ​ന​ൻ, സി.​കെ.​ഗോ​പി​നാ​ഥ​ൻ, ബേ​ബി ജ​നാ​ർ​ദ്ദ​ന​ൻ, ഷീ​ന വി​ശ്വ​ൻ, സി.​കെ.​ഗി​രി​ജ, ഫാ​ത്തി​മ്മ അ​ബ്ദു​ൾ ഖാ​ദ​ർ, കെ.​പി. പു​ഷ്പ​ൻ, സു​വ​ർ​ണ ജ​യ​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.