അപകടാ​വ​സ്ഥ​യിലായ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ം പ്രവർത്തനം ഇ​നി അ​ങ്ക​ണ​വാ​ടി​യി​ൽ
Friday, July 12, 2019 1:01 AM IST
മൂ​ർ​ക്ക​നാ​ട്: പൊ​റ​ത്തി​ശേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ മൂ​ർ​ക്ക​നാ​ടു​ള്ള സ​ബ് സെ​ന്‍റ​ർ അ​ട​ച്ചു പൂ​ട്ടി. കെ​ട്ടി​ട​ം അപകടാ​വ​സ്ഥ​യിലായതിനെ തു​ട​ർ​ന്നാ​ണ് അ​ട​ച്ചു പൂ​ട്ടി​യ​ത്. മു​പ്പ​തു​വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു സ​ബ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം. ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്ന്, ര​ണ്ട ്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, 40,41 എ​ന്നീ ഏ​ഴു വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചി​രു​ന്ന​ത്. കാ​ല​പ​ഴ​ക്ക​മേ​റി​യ​തോ​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും കോ​ണ്‍​ക്രീ​റ്റ് മേ​ൽ​പാ​ളി​ക​ൾ ഇ​ട​ക്കി​ടെ അ​ട​ർ​ന്നു വീ​ണി​രു​ന്നു. ഇ​ത് ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് ഏ​റെ ഭ​യ​മാ​ണ് ഉ​ണ്ടാക്കി​യി​രു​ന്ന​ത്.
മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഡോ​ക്ട​റു​ടെ സേ​വ​ന​വും ദി​വ​സ​വും ഒ​രു നേ​ഴ്സി​ന്‍റെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​യി​രു​ന്നു. ഗ​ർ​ഭ​ണി​ക​ൾ​ക്കും പ​ത്തു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള കു​ത്തി​വെ​യ്പ്പു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​രോ​ഗ്യ ക്ലാ​സു​ക​ളും ന​ട​ന്നി​രു​ന്ന​ത് ഇ​വി​ടെ​യാ​ണ്. ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ എ​ൻ​ജി​നീ​യ​ർ വ​ന്ന് കെ​ട്ടി​ടം പ​രി​ശോ​ധി​ച്ചു.
കെ​ട്ടി​ടം ദു​ർ​ബ​ല​മാ​ണെ​ന്ന ന​ഗ​ര​സ​ഭാ എ​ൻ​ജീ​നി​യ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഈ ​കെ​ട്ടി​ട​ത്തി​ൽ നി​ന്നും സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​കെ. അ​ബ്ദു​ള്ള​കു​ട്ടി, എ.​ആ​ർ. സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു.