അ​തി​രൂ​പ​ത യു​വ​ജ​ന​സം​ഗ​മം: സ്വാ​ഗ​ത​സം​ഘം ഓ​ഫീസ് തുറന്നു
Friday, July 12, 2019 12:59 AM IST
തൃശൂർ: "സ്നേ​ഹ​ത്തി​ൽ ഒ​ന്നാ​യി, യു​വ​ത ക​രു​ണ​യ്ക്കും സാ​ക്ഷ്യ​ത്തി​നും' എ​ന്ന പ​ഠ​ന​വി​ഷ​യ​വു​മാ​യി കെ​സി​വൈ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓഗസ്റ്റ് 25ന് തൃ​ശൂ​ർ ഡിബിസിഎൽസിയി​ൽ ന​ട​ക്കു​ന്ന അ​തി​രൂ​പ​ത യു​വ​ജ​ന​സം​ഗ​മ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീസ് തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നി​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഡി​റ്റോ കൂ​ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ജെ. സാ​ജ​ൻ, ട്ര​ഷ​റ​ർ അ​ഖി​ൽ ജോ​സ്, ക​ണ്‍​വീ​ന​ർ ജി​ഷാ​ദ്, അ​സി.​ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​റെ​നാ​ൾ​ഡ് പു​ലി​ക്കോ​ട​ൻ, ഫാ ​ഫെ​ബി​ൻ കൂ​ത്തൂ​ർ, സിസ്റ്റർ ​ടീ​ന മ​രി​യ, ജി​യോ മാ​ഞ്ഞൂ​രാ​ൻ ജെ​യ്മി, ജോ​സ്ന, അ​നൂ​പ് പു​ന്ന​പ്പു​ഴ, ജി​യോ ജോ​ണ്‍, വി​ല്യം​സ്, ശ​ര​ത്ത്, ജി​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.