മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ നാ​ഗ​ക്കാ​വി​ലെ പു​നഃ​പ്ര​തി​ഷ്ഠ ഇ​ന്ന്
Friday, July 12, 2019 12:59 AM IST
ഗു​രു​വാ​യൂ​ർ: മ​മ്മി​യൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള നാ​ഗ​ക്കാ​വി​ലെ നാ​ഗ​ത്ത​റ പു​ന​ർ നി​ർ​മി​ച്ച് നാ​ഗ​ങ്ങ​ളു​ടെ പു​നഃ​പ്ര​തി​ഷ്ഠ ഇ​ന്നു ന​ട​ക്കും. ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന താം​ബൂ​ല പ്ര​ശ്ന​ത്തി​ൽ നാ​ഗ​ക്കാ​വ് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി പു​ന​പ്ര​തി​ഷ്ഠ ന​ട​ത്ത​ണ​മെ​ന്ന് തെ​ളി​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​നഃ​പ്ര​തി​ഷ്ഠ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത്.
രാ​വി​ലെ എ​ട്ടി​നു ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പാ​തി​രി​ക്കു​ന്ന​ത് കു​ള​പ്രം മ​ന സ​ദാ​ന​ന്ദ​ൻ ന​ന്പൂ​തി​രി​പ്പാ​ട് ച​ട​ങ്ങു​ക​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ മു​ത​ൽ നാ​ഗ​പ്പാ​ട്ട്, വൈ​കീ​ട്ട് സ​ർ​പ്പ​ബ​ലി എ​ന്നി​വ​യും ഉ​ണ്ടാ​കും. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു നാ​വോ​ർ​പ്പാ​ട്ട്, സ​ർ​പ്പ​ബ​ലി, നാ​ഗ​പൂ​ജ എ​ന്നി​വ ര​ശീ​തി​യാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജി.​കെ. പ്ര​കാ​ശ​ൻ അ​റി​യി​ച്ചു.