ക​ഞ്ചാ​വ് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​ൻ തൃ​പ്ര​യാ​റി​ൽ അ​റ​സ്റ്റി​ൽ
Friday, July 12, 2019 12:59 AM IST
തൃ​പ്ര​യാ​ർ: ഒ​രു കി​ലോ​യി​ലേ​റെ ക​ഞ്ചാ​വ് സ​ഹി​തം യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ചാ​വ​ക്കാ​ട് ച​ക്കം​ക​ണ്ടം വെ​ന്മേ​നാ​ട് റോ​ഡി​ൽ വ​ലി​യ​ക​ത്ത് ക​ട​വി​ൽ അ​ബ്ബാ​സി​നെ (39) യാ​ണ് ഒ​രു​കി​ലോ 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി തൃ​പ്ര​യാ​ർ പ്രെെ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നും വാ​ടാ​ന​പ്പി​ള്ളി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.
ത​മി​ഴ്നാ​ട്ടി​ലെ ഒ​ട്ട​ൻ​ചി​ത്രം എ​ന്ന സ്ഥ​ല​ത്തു​നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി വാ​ടാ​ന​പ്പി​ള്ളി ഭാ​ഗ​ത്ത് മൊ​ത്ത​ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കി​ലോ​ഗ്രാ​മി​ന് 25000 രൂ​പ​യ്ക്കു ക​ഞ്ചാ​വ് വാ​ങ്ങി ചെ​റി​യ പൊ​തി​ക​ളാ​ക്കി, ഓ​രോ പൊ​തി​ക​ൾ​ക്കും 500, 1000 എ​ന്നീ വി​ല​ക​ളി​ലാ​ണ് വി​റ്റി​രു​ന്ന​തെ​ന്നും എ​ക്സൈ​സ് പ​റ​ഞ്ഞു.
വാ​ടാ​ന​പ്പി​ള്ളി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ. രാ​ജേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ന്‍റ​ണി റോ​യ്, സോ​ണി കെ. ​ദേ​വ​സ്യ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഡി. ​ഫ​ൽ​ഗു​ന​ൻ, സി.​ടി. അ​നു​രാ​ജ്, ടി.​കെ. നി​യാ​സ്, ഗ​ണേ​ശ​ൻ പി​ള്ള, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ചി​ഞ്ചു പോ​ൾ, പ്രി​യ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.