അ​ഗ്നി ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Friday, July 12, 2019 12:59 AM IST
വ​ല​പ്പാ​ട്: ചൂ​ലൂ​ർ എ​എ​ഐ​എ​ൽ​പി സ്കൂ​ളി​ൽ ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യൂ നാ​ട്ടി​ക യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ അ​ഗ്നി ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. സ​ലിം വ​ലി​യ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ബാ​ബു എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. സി​റാ​ജ് മോ​ടേ​നി​പ്പ​റ​ന്പി​ൽ, ആ​ഷ ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് പി.​വി. സി​ന്ധു സ്വാ​ഗ​തം പ​റ​ഞ്ഞു.

ബീ​ഡി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ
ജി​ല്ലാ സ​മ്മേ​ള​നം

ചാ​വ​ക്കാ​ട്: ബീ​ഡി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ - സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ചാ​വ​ക്കാ​ട് ന​ട​ത്തും. ന​ഗ​ര​സ​ഭാ ഹാ​ളി​ൽ രാ​വി​ലെ 10നു ​സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി യു.​പി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​വി.​അ​ബ്ദു​ൽ​ഖാ​ദ​ർ എം​എ​ൽ​എ, കെ.​വി.​പീ​താം​ബ​ര​ൻ, എം.​കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നു ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ.​കെ.​അ​ക്ബ​ർ അ​റി​യി​ച്ചു.

ജാ​തി - വ​ടു​ക​പ്പു​ളി തൈ ​വി​ത​ര​ണം

വാ​ടാ​ന​പ്പ​ള്ളി: കൃ​ഷി​ഭ​വ​നി​ൽ ന​ല്ല​യി​നം ജാ​തി തൈ​ക​ളും വ​ടു​ക​പ്പു​ളി തൈ​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു. ജാ​തി​ത്തൈ 75 രൂ​പ​യും വ​ടു​ക​പ്പു​ളി 50 രൂ​പ​യും കൃ​ഷി​ഭ​വ​നി​ൽ അ​ട​ച്ച് കൈ​പ്പ​റ്റാ​വു​ന്ന​താ​ണെ​ന്ന് വാ​ടാ​ന​പ്പ​ള്ളി കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.