നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യ ക്ഷേ​മ വി​ക​സ​ന ച​ർ​ച്ചാ​മേ​ള ‘ഉ​ന്നം’ 14 ന്
Friday, July 12, 2019 12:59 AM IST
തൃ​പ്ര​യാ​ർ: നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യ ക്ഷേ​മ വി​ക​സ​ന ച​ർ​ച്ചാ​മേ​ള ‘ഉ​ന്നം’ 14 നു ​ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി​യു​മാ​ണ് സം​ഘാ​ട​ക​ർ. ടി​എ​സ്ജി​എ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ 10 നു ​പ​ത്മ​ശ്രീ ഡോ. ​എം.​എ. യൂ​സ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ട്ടി​ക​ക്കാ​രാ​യ​വ​ർ മു​ൻ​കൂ​ട്ടി പേ​രും വി​ഷ​യ​വും പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ക്ക​ണം. ഇ​വ​ർ​ക്കു ച​ർ​ച്ചാ​മേ​ള​യി​ൽ വി​ഷ​യ​വ​ത​ര​ണം ന​ട​ത്താം.
രാ​വി​ലെ 10 നു​റ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. സ​മ​സ്ത മേ​ഖ​ല​യി​ലും സ​മ​ഗ്ര​മാ​യ വി​ക​സ​നം ല​ക്ഷ്യം​വ​ച്ച് പ്രാ​പ്ത​വും പ​ര്യാ​പ്ത​വു​മാ​യ നാ​ട്ടി​ക​യെ നി​ർ​മി​ച്ചെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​സൂ​ത്ര​ണ സ​മി​തി​യും ഉ​ന്ന​ത്തി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ​ദ്ധ​തി​ക​ൾ, എം​പി, എം​എ​ൽ​എ വി​ക​സ​ന ഫ​ണ്ട് പ​ദ്ധ​തി​ക​ൾ​ക്കു പു​റ​മേ സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലും ഉ​ന്ന​ത്തി​ലൂ​ടെ ഉ​യ​ർ​ന്നു വ​രു​ന്ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​നു, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ അ​നി​ൽ പു​ളി​ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി.​ജി. അ​ജി​ത്കു​മാ​ർ, പി.​എം. സി​ദ്ധി​ഖ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.