പോ​ഷ​കാ​ഹാ​ര കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, July 12, 2019 12:57 AM IST
കൊ​ട​ക​ര:​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഗ​തി ര​ഹി​ത കേ​ര​ളം പ​ദ്ധ​തി 2019 ന്‍റെ ഭാ​ഗ​മാ​യി കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സിഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​കാ​ഹാ​ര കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കൊ​ട​ക​ര കു​ടും​ബ​ശ്രീ ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​പ്ര​സാ​ദ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ജി​ത ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ഷ്യ​ൽ ഡ​വ​ല​പ്മെ​ന്‍റ് ക​ണ്‍​വീ​ന​ർ വി.​എ​സ്.​സു​ജാ​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​എ​ൽ.​പാ​പ്പ​ച്ച​ൻ, വി​ലാ​സി​നി ശ​ശി, വി.​കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, പ്ര​നീ​ല ഗി​രീ​ശ​ൻ, മി​നി ദാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി

മാള: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഗ്രാമീണ വികസനം തകിടംമറിക്കുന്ന സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ നടത്തിയ കൂട്ടായ്മ കഐസ് യു ജില്ലാ മുൻ പ്രസിഡന്‍റ് ഒ.ജെ. ജെനീഷ് ഉദ്ഘാടനംചെയ്തു. ദളിത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് ഗോകുലനാഥൻ അധ്യക്ഷത വഹിച്ചു.
ജോഷി കാഞ്ഞൂത്തറ, വർഗീസ് വടക്കൻ, ജൂലി ബെന്നി, ടി.ഒ.വർഗീസ്, ജോസ് മാത്യു, പി.പി.വത്സൻ, സ്മിത ഫ്രാൻസിസ്, സന്തോഷ് ആത്തപ്പിള്ളി എന്നിവർ പ്രസംഗിച്ചു. ഇ.ടി.സ്റ്റീഫൻ സ്വാഗതവും ബഷീർ തെക്കത്ത് നന്ദിയും പറഞ്ഞു.