ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ സി​പി​ഐ ശ്ര​മ​മെ​ന്ന്
Friday, July 12, 2019 12:57 AM IST
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ സി​പി​ഐ കൗ​ണ്‍​സി​ല​ർ​മാ​ർ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തു​ന്ന​താ​യി ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തെ പി​ന്താ​ങ്ങു​ന്ന സ്വ​ത​ന്ത്രന്മാ​രാ​യ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ലും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​വി.​മാ​ർ​ട്ടി​നും ആ​രോ​പി​ച്ചു.
സി​പി​ഐ​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൻ കാ​ലാ​വു​ധി ക​ഴി​ഞ്ഞ് മാ​റി​യ ശേ​ഷ​മാ​ണ് സി​പി​ഐ ഭ​ര​ണ​ത്തി​നെ​തി​രെ മു​ഖം​തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തു​ള്ള യു​ഡി​എ​ഫു​മാ​യി കൈ​കോ​ർ​ത്താ​ണ് നീ​ങ്ങു​ന്ന​തെ​ന്നും അ​ത് മ​റ​ച്ചു​പി​ടി​ക്കാ​ൻ ത​ങ്ങ​ളെ പ​ഴി ചാ​രു​ക​യാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മു​ന്ന​ണി​യെ ശി​ഥി​ല​മാ​ക്കു​ന്ന കു​ത്സി​ത പ്ര​വ​ർ​ത്തി​ക​ളി​ൽ സി​പി​ഐ​യ്ക്ക് പ​ങ്കു​ണ്ടോ​യെ​ന്നു വ്യ​ക്ത​മാ​ക്ക​ണം. എ​ന്നാ​ൽ അ​വ​രു​ടെ യു​വ​ജ​ന സം​ഘ​ട​ന കൗ​ണ്‍​സി​ല​ർ​മാ​രു​ടെ താ​ള​ത്തി​നൊ​ത്ത് തു​ള്ളു​ക​യാ​ണെ​ന്നും സി​പി​ഐ ചെ​യ​ർ​പേ​ഴ്സ​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് തു​ട​ക്ക​മി​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ല​തും പൂ​ർ​ത്തി​യാ​കു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ചെ​യ​ർ​പേ​ഴ്സ​ന്‍റെ കാ​ല​ത്ത് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നാ​വാ​തെ വി​ല​ങ്ങു​ത​ടി സൃ​ഷ്ടി​ച്ച് ചെ​യ​ർ​പേ​ഴ്സ​ന്‍റെ സ​ൽ​പേ​രി​നു ക​ള​ങ്ക​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​ത് പ്ര​തി​പ​ക്ഷ​ത്തി​നാ​ണ് ഗു​ണം ചെ​യ്യു​ന്ന​തെ​ന്ന തി​രി​ച്ച​റി​വ് എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​ക​ണ​മെ​ന്നു വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ലും യു.​വി.​മാ​ർ​ട്ടി​നും ചൂ​ണ്ടി​ക്കാ​ട്ടി. മു​ന്ന​ണി​യി​ലെ ഇ​രു​ക​ക്ഷി​ക​ൾ​ക്കും ഉ​ള്ള​തു​പോ​ലെ ത​ങ്ങ​ൾ​ക്കും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മു​ണ്ട്. ഇ​ത് പ​ണ​യ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശ​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മു​ന്ന​ണി​ക്ക് ദോ​ഷ​ക​ര​മാ​യ​ത് ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. വി.​ആ​ർ.​പു​ര​ത്ത് പ​ട്ടി​ക​ജാ​തി സ​ങ്കേ​ത​ത്തി​ൽ ഫ്ളാ​റ്റ് നി​ർ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വി​യോ​ജി​പ്പു​ണ്ട്. ഭൂ​മി ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ൽ അ​ല്ലെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​തി​ന്‍റെ പ്ര​സ​ക്തി​യും ന​ഷ്ട​പ്പെ​ട്ടു. പ​ള്ളി​പ്പാ​ട​ത്ത് റോ​ഡ് വേ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​തും ഇ​തി​നാ​യി ഫ​ണ്ട് വ​ക​യി​രു​ത്തി​യ​തും ന​ഗ​ര​സ​ഭ ഐ​ക്യ​ക​ണ്ഠ്യേ​ന​യാ​ണ്. എ​ന്നാ​ൽ ഈ ​ഭ​ര​ണ​കാ​ല​ത്ത് ന​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്ന പ്ര​തി​പ​ക്ഷ ത​ന്ത്ര​ത്തി​നു താ​രാ​ട്ടു​പാ​ടു​ക​യാ​ണ് ഘ​ട​ക​ക​ക്ഷി​യാ​യ സി​പി​ഐ ചെ​യ്യു​ന്ന​ത്.
ബി​ജെ​പി​ക്കും കോ​ണ്‍​ഗ്ര​സി​നും ഒ​പ്പ​മാ​ണ് ത​ങ്ങ​ളെ​ന്നു സി​പി​ഐ കൗ​ണ്‍​സി​ല​ർ​മാ​ർ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. പ​ക്ഷേ, നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​നും ബി​ജെ​പി​ക്കും ഒ​പ്പം ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത് സി​പി​ഐ​ക്കാ​രാ​ണെ​ന്നു അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മാ​ർ​ക്ക​റ്റി​ലെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് ത​ക​ർ​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നു ഇ​ട​യാ​ക്കി. ഇ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സീ​മ ജോ​ജൊ ശ്ര​മി​ച്ച​ത്. പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ങ്കി​ൽ ര​ണ്ടു​മാ​സ​മെ​ങ്കി​ലും വേ​ണം. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ചെ​യ​ർ​പേ​ഴ്സ​നും വൈ​സ് ചെ​യ​ർ​മാ​നു​മാ​ണ്.
എ​ന്നാ​ൽ സി​പി​ഐ​ക്കാ​രി​യാ​യ ആ​രോ​ഗ്യ​കാ​ര്യ​സ​മി​തി അ​ധ്യ​ക്ഷ ആ​രോ​ടും ആ​ലോ​ചി​ക്കാ​തെ എ​ല്ലാം സ്വ​യം ഏ​റ്റെ​ടു​ത്ത​താ​ണ് പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കി​യ​ത്. ഒ​ടു​വി​ൽ ചെ​യ​ർ​പേ​ഴ്സ​നും ത​ങ്ങ​ളും ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സി​പി​ഐ ഇ​നി​യെ​ങ്കി​ലും തെ​റ്റു​തി​രു​ത്ത​ണ​മെ​ന്നും എ​ല്ലാ പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് സി​പി​ഐ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ ഉ​റ​പ്പ് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ലും യു.​വി.​മാ​ർ​ട്ടി​നും അ​റി​യി​ച്ചു.