ചൂ​ളയ്ക്കു മിന്നൽ; കാരണം, അറസ്റ്റർ നഷ്ടപ്പെട്ടത്
Friday, July 12, 2019 12:57 AM IST
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ പാ​ർ​ക്ക് നി​ർ​മാ​ണം ന​ട​ത്തു​ന്ന പ​ഴ​യ റി​ഫ്രാ​ക്ട​റീ​സി​ന്‍റെ സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ചൂ​ള​യ്ക്ക് ഇ​ടി​മി​ന്ന​ലേ​ൽ​ക്കാ​ൻ കാ​ര​ണം ചൂ​ള​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ​ടി​മി​ന്ന​ൽ ര​ക്ഷാ​ക​വ​ചം മു​റി​ച്ചു​കൊ​ണ്ടു​പോ​യ​താ​ണ്. ചൂ​ള സ്ഥാ​പി​ച്ചി​രു​ന്ന കാ​ല​ത്തു ത​ന്നെ ചെ​ന്പ് നി​ർ​മി​ത​മാ​യ ഇ​ടി​മി​ന്ന​ൽ ര​ക്ഷാ​ക​വ​ചം സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ചൂ​ള​യു​ടെ മു​ക​ളി​ൽ നി​ന്നും പ​കു​തി ഭാ​ഗ​ത്തു​വ​രെ ര​ക്ഷാ​ക​വ​ചം കാ​ണു​ന്നു​ള്ളൂ.
അ​വി​ടെ​നി​ന്നും താ​ഴേ​ക്കു​ള്ള ഭാ​ഗ​മാ​ണ് മു​റി​ച്ചു​കൊ​ണ്ടു പോ​യി​രി​ക്കു​ന്ന​ത്. വ​ള​രെ വി​ല​യേ​റി​യ ചെ​ന്പ് ത​കി​ടാ​ണ് മു​റി​ച്ചു​കൊ​ണ്ട് പോ​യി​രി​ക്കു​ന്ന​ത്. കൊ​ച്ചി​ൻ റി​ഫ്രാ​ക്ട​റീ​സി​ന്‍റെ സ്ഥ​ലം വ്യ​വ​സാ​യ വ​കു​പ്പി​ൽ നി​ന്നും റ​വ​ന്യൂ വ​കു​പ്പ് ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റി​യ​താ​യി​രു​ന്നു.
ഇ​വി​ടെ നാ​ല് കോ​ടി ചെ​ല​വി​ൽ പാ​ർ​ക്ക് നി​ർ​മാ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​നു​വേ​ണ്ടി ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് നീ​ക്കു​ക​യും മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ചൂ​ള​യി​ൽ നി​ന്നും ഇ​ടി​മി​ന്ന​ൽ ര​ക്ഷാ​ക​വ​ച​വും മു​റി​ച്ചു​കൊ​ണ്ടു പോ​യ​തെ​ന്ന് ക​രു​തു​ന്നു.
കൊ​ച്ചി​ൻ റി​ഫ്രാ​ക്ട​റീ​സി​ന്‍റെ ആ​ദ്യ​കാ​ല​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ചൂ​ള പൊ​ളി​ക്കാ​തെ പ​ഴ​മ നി​ല​നി​ർ​ത്താ​നാ​ണ് ചൂ​ള നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലേ​റ്റ ചൂ​ള​ക്ക് ബ​ല​ക്ഷ​യം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തും.