സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു വി​ന​യാ​കു​ന്നു
Friday, July 12, 2019 12:57 AM IST
ചാ​ല​ക്കു​ടി: കെഎ​സ്ആ​ർ​ടി​സി റോ​ഡി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ന​ട​പ്പാ​ത​യി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​കു​ന്നു. വ​ള​രെ ഗ​താ​ഗ​ത തി​ര​ക്കേ​റി​യ കെഎ​സ്ആ​ർ​ടി​സി റോ​ഡി​ൽ യാ​ത്ര​ക്കാ​ർ വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും സ്വ​കാ​ര്യ കാ​റു​ക​ളും ബൈ​ക്കു​ക​ളും പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​താ​ണ് കാ​ര​ണം. കെഎസ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ​യും മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ​യും തി​ര​ക്കു​ള്ള ഈ ​റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ വ​രു​ന്പോ​ൾ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തി​ൽ​കൂ​ടി ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള പാ​ർ​ക്കിം​ഗ് ആ​ണ് കാ​ര​ണം. കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ബ​സി​ൽ യാ​ത്ര ചെ​യ്യു​വാ​ൻ വീ​ട്ടി​ൽ​നി​ന്നും കാ​റി​ലാ​ണ് എ​ത്തു​ന്ന​ത്.
കാ​റു​ക​ൾ കെഎ​സ്ആ​ർ​ടി​സി റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത് ബ​സി​ൽ ക​യ​റി​പോ​കു​ക​യാ​ണ്. തി​രി​ച്ചു​വ​രു​ന്പോ​ൾ ബ​സി​റ​ങ്ങി കാ​റി​ൽ പോ​കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി മാ​റി​യി​രി​ക്ക​യാ​ണ്.
കെഎ​സ്ആ​ർ​ടി​സി റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.