കൊ​ര​ട്ടിയിൽ സം​ര​ക്ഷ​ണ വേ​ലി​കെ​ട്ടാ​നും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി
Friday, July 12, 2019 12:57 AM IST
കൊ​ര​ട്ടി: ദി​നം പ്ര​തി​യെ​ന്നോ​ണം റോ​ഡ് അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ക​യും കൊ​ര​ട്ടി ദേ​ശീ​യ​പാ​ത​യോ​ട് അ​ധി​കൃ​ത​ർ അ​വ​ഗ​ണ​ന തു​ട​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​വി​കാ​രം മു​ൻ​നി​ർ​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​ക​ൾ ഫ​ലം കാ​ണു​ന്നു. നി​ർ​മി​തി​യി​ലെ അ​ശാ​സ്ത്രീ​യ​ത​യും വി​ക​സ​ന​കാ​ഴ്ച​പ്പാ​ടി​ലെ പോ​രാ​യ്മ​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. ദേ​ശീ​യ​പാ​ത കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക​ളാ​യ മു​രി​ങ്ങൂ​ർ മു​ത​ൽ പൊ​ങ്ങം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തോ​ട് നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി​യും ജ​ന​പ്ര​തി​നി​ധി​ക​ളും തി​ക​ഞ്ഞ നി​സം​ഗ​ത കാ​ണി​ക്കു​ന്നു​വെ​ന്ന​താ​യി​രു​ന്നു ആ​ക്ഷേ​പം.

സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ അ​ഭാ​വം, റോ​ഡി​ൽ രൂ​പ​പ്പെ​ടു​ന്ന ച​തി​ക്കു​ഴി​ക​ൾ, അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, രാ​ത്രി​കാ​ല​ങ്ങ​ളി​ലെ വെ​ളി​ച്ച​ക്കു​റ​വ്, സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ളി​ലെ അ​പാ​ക​ത, പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ നി​രീ​ക്ഷ കാ​മ​റ​ക​ൾ, പാ​ത​യോ​ര​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​വേ​ലി​യു​ടെ അ​ഭാ​വം, വെ​ള്ള​ക്കെ​ട്ട്, മാ​ലി​ന്യ​ക്കൂ​ന്പാ​രം അ​ട​ക്കം ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി പ​രി​ഹാ​രം തേ​ടു​ന്ന​ത്.

കൊ​ര​ട്ടി കെഎ​സ്ഇബി മു​ത​ൽ പെ​രു​ന്പി വ​രെ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളും താ​ഴ്ച​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ചു​രു​ങ്ങി​യ നാ​ളു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​നോ​ട​കം പാ​ത​വ​ക്കി​ലെ താ​ഴ്ന്ന​യി​ട​ങ്ങ​ളി​ക്ക്േ തെ​ന്നി​മാ​റി​യി​ട്ടു​ള്ള​ത്. റോ​ഡി​ന്‍റെ മി​നു​സ​മു​ള്ള പ്ര​ത​ല​മാ​ണ് ചെ​റി​യ മ​ഴ​ക്കു​പോ​ലും വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മാ​റാ​ൻ കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.
ഇ​തി​നു പ​രി​ഹാ​ര​മാ​യി സം​ര​ക്ഷ​ണ​വേ​ലി കെ​ട്ടു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ ഹൈ​വേ അ​തോ​റി​റ്റി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ ചെ​റി​യ മ​ഴ​ക്കു​പോ​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നു​ള്ള പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ തു​ട​ക്ക​മാ​യി. മു​രി​ങ്ങൂ​ർ മു​ത​ൽ ചി​റ​ങ്ങ​ര വ​രെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്തി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഓ​ട​ക​ൾ​ക്കും തോ​ടു​ക​ൾ​ക്കും സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ പ​രി​ര​ക്ഷ ല​ഭി​ക്കാ​ത്ത​താ​ണ് കാ​ന​ക​ൾ ക​വി​ഞ്ഞ് റോ​ഡു​ക​ളി​ലൂ​ടെ മ​ഴ​വെ​ള​ളം ഒ​ഴു​കാ​ൻ കാ​ര​ണം. റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ അ​മി​ത വോ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി. പ​രി​ഹാ​ര ന​ട​പ​ടി ആ​രം​ഭി​ച്ച​തി​ന് പു​റ​മെ പാ​ത​യോ​ര​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​നീ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.