ദേ​ശീ​യ​പാ​ത 66 ൽ ​ ര​ണ്ടി​ട​ത്ത് വാഹനാപകടം
Friday, July 12, 2019 12:57 AM IST
ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത 66 ൽ ​ര​ണ്ടി​ട​ത്ത് നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​ന​ങ്ങ​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ചെ​ന്ത്രാ​പ്പി​ന്നി ഹൈ​സ്കൂ​ൾ റോ​ഡി​ന​ടു​ത്തും വ​ഴി​യ​ന്പ​ലം സെ​ന്‍റ​റി​ലു​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ കഴിഞ്ഞ ദിവസം രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പ​ല​ഹാ​ര നി​ർ​മാ​ണ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ക​ട​യു​ടെ ഷ​ട്ട​ർ ത​ക​ർ​ത്ത് അ​ക​ത്തേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യാ​ണ് കാ​ർ നി​ന്ന​ത്. ക​ട​യ്ക്കു​ള്ളി​ലെ മേ​ശ​ക​ളും പ​ല​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ഉ​രു​ളി ,പാ​ത്ര​ങ്ങ​ൾ, അ​ടു​പ്പ് എ​ന്നി​വ ത​ക​ർ​ന്നു. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി ക​ട​പ്പു​റ​ത്ത് വീ​ട്ടി​ൽ ബ​ഷീ​റി​ന്‍റേതാ​ണ് പ​ല​ഹാ​ര നി​ർ​മാ​ണ യൂ​ണി​റ്റ്.

വ​ഴി​യ​ന്പ​ലം സെ​ന്‍റ​റി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​സ​ർ​കോ​ഡ് നി​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക് പോ​യി​രു​ന്ന കാ​റാ​ണ് സെ​ന്‍റ​റി​ലെ അ​ൻ​വ​ർ സ്റ്റോ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ തൂ​ണും ഗ്രി​ല്ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.