ചാ​ല​ക്കു​ടി മ​ല​ക്ക​പ്പാ​റ റോ​ഡി​ൽ മരം വീണു
Friday, July 12, 2019 12:57 AM IST
അ​തി​ര​പ്പി​ള്ളി: ചാ​ല​ക്കു​ടി മ​ല​ക്ക​പ്പാ​റ റോ​ഡി​ൽ മ​ല​ക്ക​പ്പാ​റ​ക്ക് സ​മീ​പം തോ​ട്ടാ​പ്പു​ര ഭാ​ഗ​ത്ത് മ​രം വീ​ണ് ര​ണ്ട​ര മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.​

ഇന്നലെ രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ മ​രം വീ​ണ​ത്.​ആ​ന​മ​ല റോ​ഡി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത്.​

മ​ല​ക്ക​പ്പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്ന് വ​ന​പാ​ല​ക​രും വാ​ച്ച​ർ​മാ​രും എ​ത്തി ഒ​ന്ന​ര​യോ​ടെ​യാ​ണ് മ​രം മു​റി​ച്ച് മാ​റ്റി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.​ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി മ​ണി​യോ​ടെ അ​തി​ര​പ്പി​ള്ളി​ക്ക​ടു​ത്ത് ഇ​ട്ട്യാ​നി ഭാ​ഗ​ത്ത് മ​രം വീ​ണ് ഒ​രു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം മു​ട​ങ്ങി​യി​രു​ന്നു.