കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി
Thursday, July 11, 2019 1:13 AM IST
അ​രി​പ്പാ​ലം: പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ​നി​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും നി​ഷ്ക്രി​യ​ത്വ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തെ​ന്ന് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
ര​ണ്ടു​മാ​സ​മാ​യി പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.
പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്രീ​ന ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. ഷീ​ന, സി​ന്ധു ഗോ​പ​കു​മാ​ർ, പി.​എ​സ്. സ​തീ​ശ​ൻ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്.