ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വം
Thursday, July 11, 2019 1:13 AM IST
അ​വി​ട്ട​ത്തൂ​ർ: മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന അ​ന്ന​ദാ​ന​ത്തി​ന് എ​ൽ​ബി​എ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.
അ​ന്ന​ദാ​ന​ത്തി​ൽ ഭ​ക്ഷ​ണം വി​ള​ന്പി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കാ​ളി​ക​ളാ​യ​ത്. അ​ക്ഷ​യ ബി​ജു, അ​ഹ​ല്യ ര​വീ​ന്ദ്ര​ൻ, ശ്രീ​ദു​ർ​ഗ എ​സ്. വാ​ര്യ​ർ, റോ​സ്മി ഡേ​വി​സ്, സാ​ന്ദ്ര സാ​വി​യോ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
പ്ര​തി​ഷ്ഠാ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് അ​ന്ന​ദാ​ന​ത്തി​ന് പ​ങ്കെ​ടു​ത്ത​ത്.