നാ​ട​ക ശി​ല്പ​ശാ​ല​യും ആ​ദ​രി​ക്ക​ലും 14ന്
Thursday, July 11, 2019 1:11 AM IST
കേ​ച്ചേ​രി: പു​റ്റേ​ക്ക​ര നാ​ട​ക ച​രി​ത്ര പ​ഠ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ക ശി​ല്പ​ശാ​ല​യും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും 14ന് ​ന​ട​ക്കും. അ​മേ​ച്വ​ർ നാ​ട​ക​രം​ഗ​ത്തെ ആ​ദ്യ​കാ​ല നാ​ട​ക​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ല്കി ആ​ദ​രി​ക്കു​ക. അ​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള നാ​ട​ക​ങ്ങ​ളു​ടെ ര​ച​നാ ശി​ല്പ​ശാ​ല​യി​ൽ ഹൈ​സ്കൂ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.
തു​ട​ർ​ന്ന് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന നാ​ട​ക​ങ്ങ​ളു​ടെ പു​ന​ര​വ​ത​ര​ണ​വു​മു​ണ്ടാ​യി​രി​ക്കും. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​റ്റേ​ക്ക​ര സെ​ന്‍റ​റി​ൽ സി​നി​മാ നാ​ട​ക ന​ട​ൻ ഭാ​ർ​ഗ​വ​ൻ പ​ള്ളി​ക്ക​ര ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ട​ക​ച​രി​ത്ര​പ​ഠ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​കൃ​ഷ്ണ​നു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വലപ്പാട് ഗ്രാമപഞ്ചായത്തിൽ
ഗ്രാ​മ​സ്വ​രാ​ജ് സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ

വ​ല​പ്പാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ്വ​രാ​ജ് സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മേ​ഷ് പാ​ണാ​ട്ടി​ൽ, പി.​എം. ശ​ര​ത്കു​മാ​ർ, ബാ​ബു പാ​ണാ​ട്ടി​ൽ, ജോ​സ് താ​ടി​ക്കാ​ര​ൻ, ഐ.​വി. സു​ന്ദ​ര​ൻ, പി.​വി. വ​ത്സ​ൻ, ഇ.​ആ​ർ. ര​ജ്ഞ​ൻ, അ​ഡ്വ. ടി.​എ​ൻ. സു​നി​ൽ​കു​മാ​ർ, കെ.​വി. വി​ജ​യ​ൻ, യു.​ആ​ർ. രാ​ജേ​ഷ്, സാ​ബു ആ​ന​വി​ഴു​ങ്ങി, ഗീ​ത രാ​മ​ദാ​സ്, ഫാ​ത്തി​മ സ​ലീം, സി.​വി. വി​കാ​സ്, സി.​കെ. ഉ​ല്ലാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.