ഏ​ക്ക​റു​ക​ണ​ക്കി​ന് വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ ന​ശി​ക്കു​ന്നു, ക​ണ്ണീ​രോ​ടെ ക​ർ​ഷ​ക​ർ
Thursday, July 11, 2019 1:11 AM IST
ചാ​ഴൂ​ർ: ദി​നം​പ്ര​തി ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ മു​ന​യം ബ​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന പെ​ട്ടി​ക്ക​ഴ തു​റ​ന്നു വി​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഏ​ക്ക​റു ക​ണ​ക്കി​ന് വാ​ഴ​ന​ട്ട ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി. ചാ​ഴൂ​ർ കൊ​റ്റം​കോ​ട് വാ​ലി പ്ര​ദേ​ശ​ത്തെ കൊ​ന്പ​ൻ ഒൗ​സേ​പ്പു​ട്ടി, കൊ​ന്പ​ൻ വ​ർ​ഗീ​സ്, തൈ​വ​ള​പ്പി​ൽ ബാ​ബു, തൈ​വ​ള​പ്പി​ൽ ഷാ​ജു, പ​ട്ടാ​ലി ആ​ന​ന്ദ​ൻ, പ​ട്ടാ​ലി രാ​ജ​ൻ എ​ന്നി​വ​രു​ടെ ഏ​ഴാ​യി​ര​ത്തോ​ളം വാ​ഴ​ക​ളാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്.
പെ​ട്ടി​ക്ക​ഴ​യ്ക്കു സ​മീ​പം വ​ല​കെ​ട്ടി മീ​ൻ പി​ടി​ക്കു​ന്ന​വ​ർ​ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യ​താ​ണ് വാ​ഴ​കൃ​ഷി ന​ശി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. മ​ഴ​വെ​ള്ളം കെ​ട്ടി നി​ന്ന് മു​ന​യം ബ​ണ്ട് ഇ​ന്ന​ലെ താ​നെ പൊ​ട്ടി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വി​ല്ലാ​യ്മ​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം കാ​ല​വ​ർ​ഷ​ക്കെ​ടു​തി പ്ര​ഖ്യാ​പ​നം ഇ​തു​വ​രെ​യും ഉ​ണ്ടാ​വാ​ത്ത​തി​നാ​ൽ കൃ​ഷി ഓ​ഫീ​സ​റും ഇ​വ​ർ​ക്കു സ​ഹാ​യം ന​ൽ​കാ​നാ​വി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് ന​ൽ​കു​ന്ന​ത്.
ഓ​ണ​ത്തി​ന് കു​ല വെ​ട്ടേ​ണ്ട ഇ​ത്ര​യ​ധി​കം വാ​ഴ​ക​ൾ ക​ണ്‍​മു​ൻ​പി​ൽ ന​ശി​ച്ചു​പോ​കു​ന്ന​ത് ക​ണ്ണീ​രോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ ക​ണ്ടു​നി​ൽ​ക്കു​ന്ന​ത്.