വ്യാ​പാ​രി​യു​ടെ കാ​രു​ണ്യം; വീ​ട്ട​മ്മ​യ്ക്കു സ്വർണമാ​ല തി​രി​ച്ചു​കി​ട്ടി
Thursday, July 11, 2019 1:11 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: വീ​ട്ടു​ട​മ​യു​ടെ ക​ള​ഞ്ഞു​പോ​യ സ്വ​ർ​ണ​മാ​ല തി​രി​ച്ചു​കി​ട്ടി. എ​ട​ക്ക​ര സ്വ​ദേ​ശി​നി മു​ണ്ട​ന്ത​റ വീ​ട്ടി​ൽ പു​ഷ്പ​യു​ടെ ഒ​ന്ന​ര​പ​വ​ന്‍റെ താ​ലി​മാ​ല​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ഞ്ഞു​പോ​യ​ത്. വ​ട​ക്കേ​ക്കാ​ട് എ​ട​ക്ക​ര റോ​ഡി​ൽ വ്യാ​പാ​രി​യാ​യ പു​ന്ന​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദു​ണ്ണി​ക്കാ​ണ് റോ​ഡി​ൽ​നി​ന്ന് മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ​ത്. മാ​ല കിട്ടയ വിവരം വ​ട​ക്കേ​ക്കാ​ട് പോ​ലീ​സി​ൽ അ​റി​യി​ച്ചു.
ഇ​തി​നി​ടെ പു​ഷ്പ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മു​ഹ​മ്മ​ദു​ണ്ണി​യു​ടെ ക​ട​യി​ലെ​ത്തി. അ​വി​ടെ എ​ഴു​തി ഒ​ട്ടി​ച്ച​തു​ക​ണ്ട് മാ​ല പോ​യ​വി​വ​രം ക​ട​യു​ട​മ​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റ​ഷ​നി​ൽ​വ​ച്ച് എ​എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൾ റ​ഹി​മാ​ൻ, അ​ക്ബ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ല ഉ​ട​മ​യ്ക്ക് കൈ​മാ​റി.