ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റെ ത​ട​ഞ്ഞു​വ​ച്ച കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കെതിരെ കേ​സ്
Thursday, July 11, 2019 1:11 AM IST
ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ സ്ത്രീ ​ജീ​വ​ന​ക്കാ​ർ വ​സ്ത്രം​മാ​റു​ന്ന സ്ഥ​ല​ത്ത് കാ​മ​റ സ്ഥാ​പി​ച്ച സം​ഭ​വ​ത്തി​ൽ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ. ​മൂ​സ​ക്കു​ട്ടി​യെ ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പെ​ട്ട് മൂ​ന്നു കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കെ​തി​രേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ർ​ക്കെ​തി​രേ​യും ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സ് കേ​സെ​ടു​ത്തു.
യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ.​പി. ബാ​ബു, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷൈ​ല​ജ ദേ​വ​ൻ, മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റോ തോ​മ​സ് എ​ന്നീ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.
ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റു​ടെ ഓ​ഫീ​സി​ലെ​ത്തി ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ഭീ​ഷ​ണി​പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.​ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.