രാ​ഗ​ശ്രീ​ക്കു വീ​ടൊ​രു​ക്കി നാട്ടുകാർ
Thursday, July 11, 2019 1:11 AM IST
മ​ണ​ലൂ​ർ: നാ​ട്ടു​കാ​ർ കൈ​കോ​ർ​ത്തു, രാ​ഗ​ശ്രീ​ക്കു വീ​ടൊ​രു​ങ്ങി. മ​ണ​ലൂ​ർ 18-ാം വാ​ർ​ഡി​ൽ പാ​ണ​പ​റ​ന്പി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ കാ​ൻ​സ​ർ​രോ​ഗ​ത്തെ തു​ട​ർ​ന്ന് വീ​ട് നി​ർ​മാ​ണം സ്തം​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മ​ക​ളു​ടെ സു​ര​ക്ഷി​ത വാ​സം പ്ര​തി​സ​ന്ധി​യി​ലാ​യി. ഈ ​ഘ​ട്ട​ത്തി​ലാ​ണ് വാ​ർ​ഡ് മെ​ന്പ​ർ സി​ന്ധു ശി​വ​ദാ​സി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് അ​യ​ൽ സ​ഭ വി​ളി​ച്ച് നാ​ട്ടു​കാ​രു​ടെ സ​ഹാ​യം ആ​വ​ശ്യ​പെ​ട്ട​ത്.
84,050 രൂ​പ നാ​ട്ടു​കാ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ക​യാ​യി 45,000 രൂ​പ​യും ചേ​ർ​ത്താ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വാ​ർ​ഡ് മെ​ന്പ​റും ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സി​ന്ധു ശി​വ​ദാ​സ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ രാ​ഗ​ശ്രീ​ക്കു കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര​മു​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​ർ​മ​ൻ പ​ത്താ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി. അ​യ​ൽ​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ബി​ത മ​നോ​ജ്, ക​ണ്‍​വീ​ന​ർ സി.​വി. സ​ലേ​ഷ്, പി.​ബി. ജോ​ഷി, സു​ബി​ൻ ആ​ന്തു​പ​റ​ന്പി​ൽ, സു​മ പ​ങ്ക​ജാ​ഷ​ൻ, പി.​വി. മു​ത്തു, ഗി​രി​ഷ്, പി.​വി. മു​രു​ഗേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.