ഏ​ങ്ങ​ണ്ടി​യൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് നാട്ടുകാരുടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Thursday, July 11, 2019 1:09 AM IST
ഏ​ങ്ങ​ണ്ടി​യൂ​ർ: ചേ​റ്റു​വ മ​ഹാ​ത്മ ബ്ര​ദേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും നാ​ട്ടു​കാ​രും മ​റ്റു ഏ​ങ്ങ​ണ്ടി​യൂ​രി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി ഏ​ങ്ങ​ണ്ടി​യൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.​ചേ​റ്റു​വ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന​ടു​ത്ത് ഹൈ​വേ​യോ​ടു ചേ​ർ​ന്ന് കി​ട​ക്കു​ന്ന റ​വ​ന്യു പു​റ​ന്പോ​ക്ക് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മി​തി​ക്കു വീ​ട് നി​ർ​മി​ക്കാ​ൻ റ​വ​ന്യു വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ച്.
'ന​മ്മ​ൾ ക​ളി​ച്ചു വ​ള​ർ​ന്നീ മ​ണ്ണി​ൽ ന​മ്മു​ടെ മ​ക്ക​ളും ക​ളി​ക്ക​ട്ടെ ആ​യി​രം ഭ​വ​ന​ങ്ങ​ൾ ഉ​യ​ര​ട്ടെ കാ​യി​ക​താ​ര​ങ്ങ​ളും പി​റ​വി​യെ​ടു​ക്ക​ട്ടെ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ജ​ന​കീ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. നി​ല​വി​ൽ ചേ​റ്റു​വ​യി​ലെ കാ​യി​ക താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഗ്രൗ​ണ്ടി​ലാ​ണ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി. ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യെ യു​വ​ജ​ന കൂ​ട്ടാ​യ്മ സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ൽ, പൊ​തു ക​ളി​സ്ഥ​ല​മ​ല്ലാ​ത്ത അ​നു​യോ​ജ്യ​മാ​യ ഭൂ​മി ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി റ​വ​ന്യു വ​കു​പ്പ് ക​ണ്ടെ​ത്തി ന​ൽ​ക​ണ​മെ​ന്നും ജ​ന​കീ​യ യു​വ​ജ​ന കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ചേ​റ്റു​വ​യി​ൽ പൊ​തു​ക​ളി​സ്ഥ​ലം സ്ഥാ​പി​ക്കാ​ൻ റ​വ​ന്യു പു​റ​ന്പോ​ക്ക് സ്ഥ​ലം അ​നു​വ​ദി​ച്ച് ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഇ​ർ​ഷാ​ദ് കെ. ​ചേ​റ്റു​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ത്മ ബ്ര​ദേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് കെ​ട്ടു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ സു​മ​യ്യ സി​ദ്ധീ​ഖ്, ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ നൗ​ഷാ​ദ് കൊ​ട്ടി​ലി​ങ്ങ​ൽ, അ​ക്ബ​ർ ചേ​റ്റു​വ, പി.​കെ. സ​ലീം, മ​ഹാ​ത്മ ബ്ര​ദേ​ഴ്സ് പ്ര​സി​ഡ​ന്‍റ് റ​മീ​സ്, ആ​ർ.​കെ. അ​ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.