വയോജന അയൽക്കൂട്ടങ്ങളുടെ സംയുക്ത വാർഷികം കാടുകുറ്റിയിൽ നടന്നു
Thursday, July 11, 2019 1:09 AM IST
കാ​ടു​കു​റ്റി: കാ​ടു​കു​റ്റി - കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11 വ​യോ​ജ​ന അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ സം​യു​ക്ത വാ​ർ​ഷി​കാ​ഘോ​ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ ​ക​ണ്ണ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ന്ന​നാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി. ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷീ​ജു മു​ഖ്യാ​തി​ഥി​യാ​യി. സം​യു​ക്ത വ​യോ​ജ​ന അ​യ​ൽ​ക്കൂ​ട്ടം സെ​ക്ര​ട്ട​റി ഇ.​എ​സ്. സ​ണ്ണി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ആ​ർ. ഡേ​വീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ. സു​മേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​രാ​ജ​ഗോ​പാ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്രീ​ദേ​വി നാ​രാ​യ​ണ​ൻ, ജി​നി ആ​ന്‍റ​ണി, സി​ന്ധു ജ​യ​ൻ, സി. ​രാ​ധാ​കൃ​ഷ്ണ​ൻ, സി.​ഡി.​എ​സ്. ചെ​യ​ർ​പേ​ഴ്സ​ണ്‍ ഓ​മ​ന കൃ​ഷ്ണ​ൻ​കു​ട്ടി, ജോ​യ്സി ആ​ന്‍റു, കെ.​കെ. അ​ന​ന്ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളും മെ​ഡി​ക്ക​ൽ ക്യാ​ന്പും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.