കു​ട്ടി​ക​ളു​ടെ പ​ത്രം കു​റു​മൊ​ഴി പ്ര​കാ​ശ​നം ചെ​യ്തു
Thursday, July 11, 2019 1:09 AM IST
കൊ​ട​ക​ര : ആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ൾ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​ത്ര​മാ​യ ’കു​റു​മൊ​ഴി’​യു​ടെ പു​തി​യ ല​ക്കം പ്ര​കാ​ശ​നം ചെ​യ്തു.
വാ​ർ​ത്ത​ക​ൾ എ​ഴു​തി​യ കു​ട്ടി​പ്പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ത്രം കൈ​മാ​റി മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​ള വി​ക്ര​മ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പിടിഎ പ്ര​സി​ഡ​ന്‍റ് എം.​എ. മോ​ഹ​ൻ​ദാ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​രി​ങ്ങാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ളി​നി ബാ​ല​കൃ​ഷ്ണ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. കെ. ​എ. മ​നോ​ഹ​ര​ൻ, മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഗം​ഗാ​ദേ​വി സു​നി​ൽ, മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​വൃ​ന്ദ​കു​മാ​രി, ടി.​വി. വ​ത്സ​ൻ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി എ.​എ​ൻ. നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി, പ്രി​ൻ​സി​പ്പാ​ൾ ബി. ​സ​ജീ​വ്, മാ​തൃ​സം​ഗ​മം പ്ര​സി​ഡ​ന്‍റ് ര​ജ​നി ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഹെ​ഡ്മി​സ്ട്ര​സ് പി.​കെ. ബേ​ബി​മോ​ൾ സ്വാ​ഗ​ത​വും സ്കൂ​ൾ വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ.​ആ​ർ. ശ​ശി​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ്
തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

മ​തി​ല​കം: മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും.
എ​ൽഡി എ​ഫ് ധാ​ര​ണ പ്ര​കാ​രം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സിപിഐക്കാ​ണ്. ലൈ​ന അ​നി​ൽ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി .രാ​വി​ലെ 11 മ​ണി​ക്കാ​ണ്തെര​ഞ്ഞെ​ടു​പ്പ്.